ഗുഡ്‌വിന്‍ കോർപ്പറേറ്റ് ഓഫീസിന്റെ ഉത്‌ഘാടനം പങ്കജ് ഉദാസ് നിർവഹിക്കും.

അന്താരാഷ്ട്ര വ്യാപാര ശ്രുംഖല വ്യാപിക്കുന്നതിന്റെ ഭാഗമായി യു കെ ആസ്ഥാനമായി ഷോറൂമുകൾ ആരംഭിക്കുവാനുള്ള തയ്യറെടുപ്പിലാണ് ഈ മലയാളി കോർപ്പറേറ്റ് സ്ഥാപനം.

0

സിൽവർ ജൂബിലിയുടെ നിറവിൽ നിൽക്കുന്ന സ്വർണ വ്യാപാര രംഗത്തെ പ്രമുഖരായ ഗുഡ്‌വിന്‍ ജ്വല്ലേഴ്‌സിന്റെ കോർപ്പറേറ്റ് ഓഫീസിന്റെ ഔപചാരികമായ ഉത്‌ഘാടനം ലോക പ്രശസ്ത ഇന്ത്യന്‍ ഗസല്‍ ഗായകന്‍ പങ്കജ് ഉദാസ് നിർവഹിക്കും. ജൂൺ 10 ഞായറാഴ്ച ഡോംബിവ്‌ലി റെയിൽവേ സ്റ്റേഷന് സമീപമുള്ള ആധുനീക സംവിധാനങ്ങളോടെയുള്ള ഓഫീസ്, ഗുഡ്‌വിന്‍ ഗ്രൂപ്പിന്റെ ഇപ്പോഴുള്ള പ്രവർത്തനങ്ങളുടെയും ഭാവി സംരംഭങ്ങളുടെയും ഭരണ സിരാകേന്ദ്രമായിരിക്കുമെന്ന് സാരഥികളായ സുനിൽ കുമാറും സുധീഷ് കുമാറും അറിയിച്ചു.

അന്താരാഷ്ട്ര വ്യാപാര ശ്രുംഖല വ്യാപിക്കുന്നതിന്റെ ഭാഗമായി യു കെ ആസ്ഥാനമായി ഷോറൂമുകൾ ആരംഭിക്കുവാനുള്ള തയ്യറെടുപ്പിലാണ് ഈ മലയാളി കോർപ്പറേറ്റ് സ്ഥാപനം. ജൂൺ 16 ന് യു കെ യിൽ വച്ച് നടക്കുന്ന വിപുലമായ ചടങ്ങിൽ  പ്രീ ലോഞ്ച് നടക്കും.  ഏഷ്യൻ വിപണിയുടെ സാധ്യത പ്രയോജനപ്പെടുത്തി യു കെ യിൽ അഞ്ചു ഷോറൂമുകളാണു ഗുഡ് വിൻ ലക്ഷ്യമിടുന്നത്.

സ്വർണ്ണ വ്യാപാരം കൂടാതെ ഗുഡ്‌വിന്‍ തങ്ങളുടെ സേവന പെരുമ കൊണ്ട് ശ്രദ്ധേയമായ മറ്റൊരു രംഗം സെക്യൂരിറ്റി സിസ്റ്റമാണ്. സെക്യൂരിറ്റി സിസ്റ്റംസ് & സിസിടിവി സര്‍വൈലന്‍സ് രംഗത്ത് അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ ഇതിനകം സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. ഗുരുവായൂർ ശബരിമല ക്ഷേത്രങ്ങൾ കൂടാതെ ഫെഡറല്‍ ബാങ്ക് എന്നിവിടങ്ങളിലെ സുരക്ഷയ്ക്കായി ഗുഡ്‌വിന്‍ സെക്യൂരിറ്റി, സര്‍വൈലന്‍സ് സംവിധാനം വിന്യസിക്കപ്പെട്ടിട്ടുണ്ട്. സ്വര്‍ണാഭരണ വില്‍പ്പനയും നിര്‍മാണവും, റിയാല്‍റ്റി ഡെവലപ്‌മെന്റ് എന്നിങ്ങനെ വിപുലമാണ് ഗ്രൂപ്പിന്റെ പ്രവര്‍ത്തന മേഖല. സ്വര്‍ണത്തിന് സുഗന്ധമെന്ന പോലെ സന്നദ്ധ സംഘടനയായ ഗുഡ്‌വിന്‍ ചാരിറ്റബ്ള്‍ ട്രസ്റ്റും നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങളുമായി സജീവമാണ്. ലാഭത്തിന്റെ ഒരു വലിയ വിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാറ്റി വയ്ക്കുന്ന ഗുഡ്‌വിൻ അവയവദാന ബോധവത്കരണ പരിപാടിയിലൂടെ ഏകദേശം ഒരു ലക്ഷത്തോളം സുമനുസകളെയാണ് ഈ പദ്ധതിയുടെ ഭാഗമാക്കിയത്.


അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ട് ഗുഡ്‌വിന്‍;
യു.കെ. യിൽ പുതിയ ഷോറൂമുകളുമായി വികസന കുതിപ്പിലേക്ക് .

സംഗീത സ്വാന്തനവുമായി ഗുഡ് വിൻ
പൂരപ്പൊലിമയിൽ ആറാടി മുംബൈ മലയാളികൾ (Watch Video)
കുച്ചിപ്പുടി അരങ്ങേറ്റത്തിന് ഉല്ലാസനഗർ വേദിയായി (Watch Video)
രാജ്യത്തിൻറെ സാംസ്‌കാരിക ഭൂപടത്തിൽ ഇടം നേടി ‘മഹാരാഷ്ട്ര കേരളാ മഹോത്സവം’

LEAVE A REPLY

Please enter your comment!
Please enter your name here