മോഹൻലാലും ശ്രേയാ ഘോഷാലും ചേർന്നാലപിച്ച ഗാനം പുറത്തിറങ്ങി; സമ്മിശ്ര പ്രതികരണം

പുലിമുരുകന് ശേഷം മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ചിത്രമാണ് നീരാളി.

0

മോഹന്‍ലാലും ശ്രേയ ഘോഷാലും ചേര്‍ന്നാലപിച്ച നീരാളിയിലെ ആദ്യ വീഡിയോ സോങ്ങ് പുറത്തിറങ്ങി. ദസ്‌തോല, എസ്ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. നവാഗതനായ സാജു തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണ്.

 

ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങൾ സമൂഹ മാധ്യങ്ങളിൽ ലൈവ് ആയി പോസ്റ്റ് ചെയ്തിരുന്നു. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഓഡിയോ പ്രകാശനം മോഹന്‍ലാലും സ്റ്റീഫൻ ദേവസ്സിയും ബോളിവുഡ് നടൻ സച്ചിനും ചേർന്ന് നിര്‍വ്വഹിച്ചു. ഓഡിയോ ലോഞ്ചിന് ശേഷം മോഹന്‍ലാല്‍ നീരാളിയിലെ അഴകെ അഴകെ എന്ന ഗാനം പാടിയെങ്കിലും ലൈവ് കട്ട് ചെയ്തത് ആരാധകരെ നിരാശയിലാക്കി. ഇതോടെ കലിപ്പിലായ ആരാധകര്‍ അവതാരകയെ അടക്കമാണ് കമന്റ് ബോക്സിൽ പഞ്ഞിക്കിട്ടത്.

മോഹൻലാലും ശ്രേയ ഘോഷാലും ചേർന്നാലപിച്ച ഗാനത്തിന്റെ സംഗീതം ശരാശരിയാണെങ്കിലും ഒരു ഗായകൻ എന്ന നിലയിൽ ലാലിൻറെ ഏറ്റവും നല്ല ആലാപനമാണ് അഴകേ അഴകേയെന്നാണ് സംഗീതാസ്വാദകർ ഇതിനകം അഭിപ്രായപ്പെട്ടത്. എന്നാൽ ലാലിൻറെ ആലാപന രീതിക്ക് നിരക്കുന്നതായിരുന്നില്ല ഗാനവും സംഗീതവുമെന്ന അഭിപ്രായക്കാരും ആസ്വാദകരിലുണ്ട്. ആറ്റുമണൽ, കൈതപ്പൂവിൽ തുടങ്ങിയ ഗാനങ്ങൾ കേൾക്കാൻ ഇമ്പമുള്ളതായിരുന്നുവെന്നും താരതമ്യം ചെയ്‌താൽ നീരാളി ഗാനം ആവറേജ് തസ്തികയിൽ ഒതുങ്ങി പോകുമെന്നും ചിലർ അഭിപ്രായപ്പെട്ടു. ചിത്രത്തിൽ മുംബൈ ഗായകനായ ബാബുരാജ് മേനോനും രചനയും ആലാപനവും നിർവഹിച്ചിട്ടുണ്ട്.

പുലിമുരുകന് ശേഷം മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ചിത്രമാണ് നീരാളി. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ഗ്രാഫിക്‌സ് സാങ്കേതിക വിദ്യയാണ് നീരാളിയില്‍ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഒരു സാധാരണ മലയാള സിനിമയുടെ നിര്‍മ്മാണ ചെലവാണ് ഈ ചിത്രത്തിലെ ഗ്രാഫിക്‌സിന് വേണ്ടി മാത്രം ചിലവിട്ടിരിക്കുന്നത്. ഇന്ത്യയിലെ മുന്‍നിര ഗ്രാഫിക്‌സ് കമ്പനികളിലൊന്നായ ആഫ്റ്ററാണ് ഇതിന് പിന്നില്‍. വി.എഫ്.എക്‌സിന്റെ അതിപ്രാധാന്യം പരിഗണിച്ച് ക്യാമറ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ ബോളിവുഡില്‍ നിന്നുള്ളവരാണ് ഏറ്റെടുത്തിരിക്കുന്നത്.

പാര്‍വ്വതി നായരും , സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, സായ് കുമാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രത്തില്‍ രണ്ടു പ്രധാന സ്ത്രീകഥാപാത്രങ്ങളാണുള്ളത്. നദിയാ മൊയ്തുവും പാര്‍വ്വതി നായരുമാണ് ഈ പ്രധാന സ്ത്രീ കഥാപാത്രങ്ങളിലെത്തുന്നത്. സുരാജ് വെഞ്ഞാറമൂട്, നാസര്‍, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


വിദ്യാഭ്യാസ സഹായവുമായി വേൾഡ് മലയാളി കൗൺസിൽ
നല്ല നടനുള്ള ആദ്യ അംഗീകാരത്തിന്റെ ത്രില്ലിൽ ടോവിനോ മുംബൈയിൽ
മമ്മൂട്ടിയോടൊപ്പം പോരാളിയാകാൻ സുദേവ് നായർ

LEAVE A REPLY

Please enter your comment!
Please enter your name here