മുംബൈയിൽ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷകർ. ജാഗ്രത വേണമെന്ന് പോലീസ്

ജൂൺ 8 മുതൽ 11 വരെയാണ് മുംബൈയിൽ മഴ ശക്‌തിയായി പെയ്യുവാനുള്ള സാധ്യത കാലാവസ്ഥ നിരീക്ഷർ രേഖപ്പെടുത്തിരിക്കുന്നത്.

0

മഴയൊന്ന് കനത്താൽ താറുമാറുകുന്നതാണ് മുംബൈയിലെ ജീവിതം. വർഷങ്ങളായി മുംബൈ വാസികളുടെ ജീവിത ശൈലിയുടെ ഭാഗമായി മാറിയിരിക്കയാണ് മഴ ദുരിതങ്ങളും. ജീവിതത്തിന്റെ വലിയൊരു ഭാഗം യാത്ര ചെയ്തു തീർക്കുന്നവരാണ് നഗരവാസികൾ. ശക്തമായി മഴ പെയ്താൽ ആദ്യം താറുമാറാകുന്നതും ഗതാഗത സൗകര്യങ്ങളാണ്. പിന്നെ ട്രാക്കിലൂടെ നടന്നും, റോഡുകളിലെ വെള്ളക്കെട്ടിൽ പെട്ട് വലഞ്ഞും പരാതികളില്ലാതെ വീട്ടിലെത്തുന്നവരാണ് ഭൂരിഭാഗം പേരും. ശാസ്ത്രീയമായി ഒരു പരിഹാരം തേടാൻ രാജ്യത്തെ ഏറ്റവും സമ്പന്നമായ മുനിസിപ്പൽ കോർപ്പറേഷന് ഇനിയും കഴിഞ്ഞിട്ടില്ല. ഓരോ മഴക്കെടുതിയിലും കോടികളുടെ നഷ്ടമാണ് നഗരത്തിനുണ്ടാകുന്നത്.

ജൂൺ 8 മുതൽ 11 വരെയാണ് മുംബൈയിൽ മഴ ശക്‌തിയായി പെയ്യുവാനുള്ള സാധ്യത കാലാവസ്ഥ നിരീക്ഷർ രേഖപ്പെടുത്തിരിക്കുന്നത്.

മൺസൂണിനു മുന്നോടിയായി നഗരത്തിൽ പെയ്​ത ഇടിമിന്നലോടു കൂടിയ ശക്തമായ മഴയിൽ ഗതാഗതം സ്തംഭിക്കുകയും വിമാന സർവീസുകളും ട്രെയിനുകളും തടസ്സപ്പെടുകയും ചെയ്തിരുന്നു.


പ്രമേഹത്തെ പടി കടത്താം
വിദ്യാഭ്യാസ സഹായവുമായി വേൾഡ് മലയാളി കൗൺസിൽ

LEAVE A REPLY

Please enter your comment!
Please enter your name here