ആരോടും പരിഭവമില്ല ; ജയിൽ മോചിതനായ അറ്റ്ലസ് രാമചന്ദ്രൻ മനസ്സ് തുറക്കുന്നു

  0

  യുഎഇയിലെ വിവിധ ബാങ്കുകള്‍ സംയുക്തമായി നല്‍കിയ പരാതിയിലാണ് എംഎം രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് . എന്നാൽ അദ്ദേഹത്തിന്റെ നിലവിലെ ബാധ്യതകൾ കുറിച്ചൊന്നും വ്യക്തതയില്ല. എന്തെങ്കിലും ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ഉണ്ടോയെന്നും വെളിപ്പെടുത്തിയിട്ടില്ല.

  രാമചന്ദ്രന്‍ ജയിലിലായതിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യയാണ് കേസിന്റെ നടത്തിപ്പുകള്‍ നോക്കിയിരുന്നത്. അദ്ദേഹത്തിന്റെ ജയില്‍ മോചനം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം കുടുംബത്തില്‍നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല.

  2015 ഓഗസ്റ്റ് മാസത്തിലാണ് രാമചന്ദ്രനെ 3.40 കോടി ദിര്‍ഹമിന്റെ രണ്ട് ചെക്കുകള്‍ മടങ്ങിയ കേസില്‍ ദുബായ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് ദുബായ് കോടതി ശിക്ഷിച്ചത്. അറ്റ്ലസ് ജ്വല്ലറിയുടെ 50 ബ്രാഞ്ചുകളുടെ ഉടമയായിരുന്ന രാമചന്ദ്രന് 22 ബാങ്കുകളിലായി 500 ദശലക്ഷം ദിര്‍ഹത്തിന്റെ ബാധ്യതയാണ് ഉണ്ടായിരുന്നത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകൾ സംയുക്തമായി രാമചന്ദ്രനെതിരേ കേസ് എടുക്കുകയായിരുന്നു

  കേസില്‍ കുടുങ്ങിയതോടെ വിദേശത്തും ഇന്ത്യയിലുമായി അറ്റ്ലസ് ജ്വലറി ഷോറൂമുകളും റിയല്‍ എസ്റ്റേറ്റ് ബിസിനസുകളും തകര്‍ന്നിരുന്നു.

  തനിക്ക് ആരോടും പരിഭവമില്ലെന്നും നഷ്ടപ്പെട്ട സാമ്രാജ്യം തിരിച്ചു പിടിക്കുമെന്നും കൈരളി ടി വി ക്കനുവദിച്ച പ്രത്യേക ആഭിമുഖ്യത്തിൽ അറ്റ്ലസ് രാമചന്ദ്രൻ.

  WATCH TONIGHT IN   KAIRALI TV @ 8 pm AND PEOPLE TV @ 9.30 PM


   

  LEAVE A REPLY

  Please enter your comment!
  Please enter your name here