മെഡിക്കൽ ക്യാമ്പുകളിൽ സംസാരിച്ചു സംസാരിച്ചു തനിക്കിപ്പോൾ സിനിമാ ക്യാമ്പുകളിൽ സംസാരിക്കാൻ പറ്റാതായെന്ന് ചലച്ചിത്ര താരം മമ്ത മോഹൻദാസ് .

0

കുറെ നാളുകളായി തന്റെ സംസാരങ്ങളെല്ലാം മെഡിക്കൽ ക്യാമ്പുകളിലായിരുന്നുവെന്നും അതുകൊണ്ടു തന്നെ സിനിമാ ക്യാമ്പുകളിൽ സംസാരിക്കാൻ പറ്റാത്ത അവസ്ഥയായെന്നും ചലച്ചിത്ര താരം മമ്ത മോഹൻദാസ് പറഞ്ഞു. മുംബൈയിൽ ഫിലിം ആൻഡ് ടെലിവിഷൻ പുരസ്‌കാര ദാന ചടങ്ങിൽ മികച്ച നടിക്കുള്ള അംഗീകാരം ഏറ്റു വാങ്ങി സംസാരിക്കുകയായിരുന്നു താരം.

ഏതാനും വർഷങ്ങളായി ക്യാൻസറിന് ചികിത്സയിലായിരുന്ന നടി കടുത്ത വേദനകൾക്കിടയിലും ദിലീപിനോടൊപ്പമുള്ള ‘ടു കൺട്രീസ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് ചികിത്സക്കായി അമേരിക്കയിലെ ലോസ് ആഞ്ചൽസിലെ ആശുപത്രിയിൽ പ്രവേശിച്ചത്. ചികിത്സയുടെ ഇടവേളകളിൽ സിനിമയിൽ അഭിനയിച്ചു സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു മമ്ത.
മുംബൈയിൽ മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റു വാങ്ങുവാൻ എത്തിയ മമ്ത മുംബൈ നഗരം തനിക്ക് ഭാഗ്യം സമ്മാനിച്ച നഗരമാണെന്ന് പറഞ്ഞു. നിരവധി സ്ഥലങ്ങളിൽ നിരന്തരം യാത്ര ചെയ്തിട്ടുണ്ടെങ്കിലും മുംബൈ നഗരത്തിൽ മാത്രമാണ് അധികം വരുവാൻ കഴിയാതിരുന്നതെന്ന് മഹാനഗരത്തിലെ വിശേഷങ്ങളുമായി പ്രശസ്ത ചലച്ചിത്ര താരം മംമ്ത മോഹന്‍ദാസ് മനസ്സ് തുറന്നു. എന്നാൽ കിട്ടിയ രണ്ടു അവസരങ്ങളിലും കൈ നിറയെ ഭാഗ്യം സമ്മാനിച്ചിട്ടുള്ള നഗരം കൂടിയാണ് മമതയ്ക്ക് മുംബൈ നഗരം.

മൈ ബോസ്, ടു കൺട്രിസ് എന്നീ രണ്ടു ചിത്രങ്ങളുടെയും ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മംമ്ത മുംബൈയിലെത്തുന്നത്. ചിത്രങ്ങൾ രണ്ടും വലിയ ഹിറ്റുകളായി മാറിയത് നഗരം സമ്മാനിച്ച ഭാഗ്യമായി മമത മനസ്സിൽ സൂക്ഷിക്കുന്നു.

 

മുംബൈയിലെ മുളുണ്ട് കാളിദാസയിലെ നവീകരിച്ച ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ മലയാള സിനിമാ ടെലിവിഷൻ താരങ്ങൾ അണി നിരന്നു. മലയാളത്തിലെ ചലച്ചിത്ര ടെലിവിഷൻ പ്രതിഭകൾക്കായി തരംഗിണി വർഷം തോറും നൽകി വരുന്ന പുരസ്‌കാരം ഏറ്റു വാങ്ങുവാൻ ഒരു ഡസനിലേറെ കലാകാരന്മാരാണ് മുംബൈയിലെത്തി ചേർന്നത്. മികച്ച നടനും നടിക്കുമുള്ള പുരസ്‌കാരം ടോവിനോ തോമസും മംമത മോഹൻദാസും സഹനടനായി ചെമ്പൻ വിനോദും, ഏറ്റു വാങ്ങി. വിജയരാഘവൻ, അനുശ്രീ, നാദിർഷാ, ലാൽ ജോസ്, രാജീവ് നായർ, ഗുഡ്നൈറ്റ് മോഹൻ, സായി കിരൺ, സൂചിത്രാ നായർ, ബാലു മേനോൻ, സീമ നായർ, നന്ദു പൊതുവാൾ, ഉമാ നായർ, ചിപ്പി, രഞ്ജിത്ത്, ആദിത്യൻ, രാഘവൻ, തുടങ്ങിയവരും മുംബൈയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരിൽ നിന്നും തരംഗിണി പുരസ്‌കാരങ്ങൾ കൈപ്പറ്റി.

സിനിമാ മേഖലയിലെ കലാകാരന്മാർക്കുള്ള പുരസ്കാര ദാന ചടങ്ങിന്റെ പ്രധാന ഭാഗങ്ങൾ ബുധനാഴ്ച രാത്രി 9.30 ന് പീപ്പിൾ ടി വി പ്രക്ഷേപണം ചെയ്യുന്ന ആംചി മുംബൈയിൽ ഉണ്ടായിരിക്കുന്നതാണ്.


Watch Tharangini Awards 2018 highlights on Wednesday 9.30 pm in PEOPLE TV


മുംബൈയിൽ ഇഫ്‌താർ വിരുന്നൊരുക്കി പടന്ന സ്വദേശികൾ
പ്രമേഹത്തെ പടി കടത്താം

LEAVE A REPLY

Please enter your comment!
Please enter your name here