കവിതയാണ് ഗസലിന്റെ ശക്തിയെന്ന് പ്രശസ്ത ഗസൽ ഗായകൻ പങ്കജ് ഉദാസ്

ഗുഡ്‌വിന്‍ ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസ് ഉത്ഘടനത്തോടനുബന്ധിച്ച് ഡോംബിവ്‌ലിയിൽ എത്തിയതായിരുന്നു ഗസലുകളുടെ തമ്പുരാൻ

0

സംഗീത ലോകത്ത് ഗസലിന് സ്വന്തമായൊരു ഇടമുണ്ടെന്നും കവിതയാണ് ഗസലിന്റെ ആത്മാവെന്നും ഗസലുകളുടെ ഉസ്താദ് പങ്കജ് ഉദാസ്  പറഞ്ഞു. തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ നാം, ഖായൽ, സാജൻ, യെ ദില്ലഗി, മൊഹ്‌റ തുടങ്ങിയ ചിത്രങ്ങളിൽ ഗസൽ പാടിയും അഭിനയിച്ചും ശ്രദ്ധ നേടിയ ഗായകന് പക്ഷെ സിനിമകളും ടെലിവിഷനും അർഹിക്കുന്ന പ്രാധാന്യം ഗസലുകൾക്ക്  നൽകിയില്ലെന്ന പരാതിയുണ്ട്.

ഗുഡ്‌വിന്‍ ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസ് ഉത്ഘടനത്തോടനുബന്ധിച്ച് ഡോംബിവ്‌ലിയിൽ എത്തിയതായിരുന്നു ഗസലുകളുടെ തമ്പുരാൻ

ഗുഡ്‌വിന്‍ ഗ്രൂപ്പിന്റെ ആധുനീക സംവിധാനങ്ങളോടെയുള്ള ഓഫീസ്, നിലവിലെ ബാക്ക് ഓഫീസ് പ്രവർത്തനങ്ങളുടെയും നൂതന സംരംഭങ്ങളുടെയും ഭരണ സിരാകേന്ദ്രമായിരിക്കും.

അന്താരാഷ്ട്ര വ്യാപാര ശ്രുംഖല വ്യാപിക്കുന്നതിന്റെ ഭാഗമായി യു കെ ആസ്ഥാനമായി ഷോറൂമുകൾ ആരംഭിക്കുവാനുള്ള തയ്യറെടുപ്പിലാണ് ഈ മലയാളി കോർപ്പറേറ്റ് സ്ഥാപനം. ജൂൺ 16 ന് യു കെ യിൽ വച്ച് നടക്കുന്ന വിപുലമായ ചടങ്ങിൽ പ്രീ ലോഞ്ച് നടക്കുമെന്ന് മാനേജിങ് ഡയറക്ടർ സുനിൽ കുമാർ അറിയിച്ചു. മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ അടക്കം നിരവധി പ്രശസ്തർ പങ്കെടുക്കുന്ന യു കെ യിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ചായിരിക്കും പ്രീ ലോഞ്ച്. ഏഷ്യൻ വിപണിയുടെ സാധ്യത പ്രയോജനപ്പെടുത്തി യു കെ യിൽ അഞ്ചു ഷോറൂമുകളാണു ഗുഡ്‌വിന്‍ ലക്ഷ്യമിടുന്നതെന്നു ഡയറക്ടർ സുധീഷ് കുമാർ പറഞ്ഞു.

ഗസൽ ഗായകൻ പങ്കജ് ഉദാസ് ഓഫീസിന്റെ ഉത്‌ഘാടനം നിർവഹിച്ചു. ഡോ ഉമ്മൻ ഡേവിഡ്, ഇ പി വാസു, അജയകുമാർ, എൻ എസ് സലിംകുമാർ, കൃഷ്ണൻകുട്ടി നായർ, മോഹൻ നായർ, രാജൻ പണിക്കർ, ചിത്തിര വിജയൻ, മധു പടൂർ, അഡ്വക്കേറ്റ് പദ്മ ദിവാകരൻ, രാഖി സുനിൽ, രാമചന്ദ്രൻ ഉണ്ണികൃഷ്ണൻ,  പവിത്രൻ നായർ, ഡോ.സജീവ് നായർ, രവീന്ദ്രൻ കലാക്ഷേത്രം, ജനാർദ്ദനൻ, ജ്യോതീന്ദ്രൻ, സുനിൽ രാജ്, ജയശ്രീ മേനോൻ, പ്രേംദാസ്, മുദ്ര സന്തോഷ് തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു നിരവധി പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

 


അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ട് ഗുഡ്‌വിന്‍;
യു.കെ. യിൽ പുതിയ ഷോറൂമുകളുമായി വികസന കുതിപ്പിലേക്ക് .

സംഗീത സ്വാന്തനവുമായി ഗുഡ് വിൻ
പൂരപ്പൊലിമയിൽ ആറാടി മുംബൈ മലയാളികൾ (Watch Video)
കുച്ചിപ്പുടി അരങ്ങേറ്റത്തിന് ഉല്ലാസനഗർ വേദിയായി (Watch Video)
രാജ്യത്തിൻറെ സാംസ്‌കാരിക ഭൂപടത്തിൽ ഇടം നേടി ‘മഹാരാഷ്ട്ര കേരളാ മഹോത്സവം’

LEAVE A REPLY

Please enter your comment!
Please enter your name here