കനത്ത മഴ; ജാഗ്രത വേണമെന്ന് അധികൃതർ

മുംബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം

0

മുംബൈയിൽ ഇനിയുള്ള നാളുകൾ ശക്തിയായ മഴ പ്രവചിക്കുന്നുവെന്നും ദേശീയ ദുരന്ത നിവാരണസേനയെ നഗരത്തിൽ അടിയന്തിര സേവനം ആവശ്യമായ കേന്ദ്രങ്ങളിലായി വിന്യസിപ്പിക്കുവാനും അധികൃതർ നിർദേശിച്ചു. പ്രധാനമായും ദാദർ, കുർള, മാട്ടുംഗ, പരേൽ, മാൻകുർഡ്, അന്ധേരി സ്പോർട്‌സ് കോംപ്ലക്സ് എന്നിവിടങ്ങളിലായിരിക്കും ഈ സംഘം നിലയുറപ്പിക്കുക.

മഴക്കെടുതി ഘട്ടങ്ങളിൽ ആവശ്യമായേക്കാവുന്ന വയർലസ് ഫോണുകൾ, രക്ഷാ ഉപകരണങ്ങൾ എന്നിവയും നൽകിയിട്ടുണ്ട്. കൂടാതെ ചില കേന്ദ്രങ്ങളിൽ നാവിക സേനാംഗങ്ങളെയും ഒരുക്കിയിട്ടുണ്ട്. കൊളാബ, വർളി,, ട്രോംബെ, മലാഡ് എന്നിവിടങ്ങളിലാണ് നാവികസേന നിലയുറപ്പിച്ചത്. കൂടാതെ മുംബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളക്കെടുതിയിൽ ബുദ്ധിമുട്ടിയേക്കാവുന്ന താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെ മാറ്റി താമസിപ്പിക്കേണ്ടതായി വന്നാൽ സ്കൂളിൽ താൽക്കാലിക സൗകര്യമൊരുക്കുവാനും ഏർപ്പെടുത്തി.


മുംബൈയിൽ കനത്ത മഴയ്ക്ക് സാധ്യത;
മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷകർ. ജാഗ്രത വേണമെന്ന് പോലീസ്

കേൾക്കാത്ത പാതി – തിരസ്കാരങ്ങളിലൂടെ വളർന്ന സൂപ്പർ താരം

LEAVE A REPLY

Please enter your comment!
Please enter your name here