ശ്വേതാ മേനോന് ഭീഷണി; മുംബൈ പോലീസിൽ പരാതി നൽകി

അഞ്ജാതരായ ചിലരാണ് ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയതെന്നും അമ്മയിൽ അഴിച്ചു പണി നടന്ന സാഹചര്യത്തിലാണ് ഭീഷണിയെന്നും ശ്വേതാ പൊലീസിന് പരാതി നൽകി

0

മുംബൈയിലുണ്ടായിരുന്ന നടി ശ്വേതാ മേനോന് നേരെ ഭീഷണിയുമായി ഫോൺ വിളികൾ. അഞ്ജാതരായ ചിലരാണ് ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയതെന്നും ചിലർ അഭ്യുതയകാംക്ഷിയായി അഭിനയിച്ചാണ് ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകിയതെന്നും ശ്വേതാ മുംബൈ പൊലീസിന് നൽകിയ പരാതിപ്പെട്ടു. ഞായറാഴ്ച രാവിലെ മുതല്‍തന്നെ പലരും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ശ്വേത സൈബര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ നിര്‍വാഹകസമിതി അംഗമായി ശ്വേതയുടെ പേരും നിർദ്ദേശിച്ചിരുന്നു. നിരവധി സഹപ്രവർത്തകർ അഭിനന്ദനം അറിയിച്ച് വിളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അജ്ഞാതരായ ചിലർ ഭീഷണിപ്പെടുത്തി കാര്യങ്ങൾ സംസാരിച്ചത്. സംഘടനയിൽ നിർദ്ദേശിക്കപ്പെട്ട സ്ഥാനം ഏറ്റെടുത്താൽ സഹപ്രവർത്തകർ തന്നെ നിങ്ങൾക്കെതിരെ തിരിയുമെന്നും ഉന്മൂലനം ചെയ്യുമെന്നുമാൻ ഫോണിലൂടെ വിളിച്ചവർ പറഞ്ഞതെന്ന് ശ്വേതാ മേനോൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

ഇടവേള ബാബു സെക്രട്ടറിയായും, മോഹന്‍ ലാല്‍ പ്രസിഡന്റായും അമ്മയിൽ അഴിച്ചു പണി നടന്ന സാഹചര്യത്തിൽ ശ്വേതയടക്കം നിരവധി നടികളെയും ഭരണസമിതിയിലേക്കെടുക്കാൻ നിർദ്ദേശം ഉയർന്നിരുന്നു. പുതിയ ഭരണസമിതി ജൂണ്‍ 24 നാണ് ചുമതലയേല്‍ക്കുന്നത്. ശ്വേതാ മേനോനെ കൂടാതെ ഹണി റോസ്, രചന നാരായണന്‍ കുട്ടി, മുത്തുമണി തുടങ്ങിയവരാണ് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിതകൾ.


കേൾക്കാത്ത പാതി – തിരസ്കാരങ്ങളിലൂടെ വളർന്ന സൂപ്പർ താരം
മുംബൈ ഫാഷൻ ലോകത്ത് വിസ്മയക്കാഴ്ചയൊരുക്കി നിഖിൽ തമ്പി
മമ്മൂട്ടിയോടൊപ്പം പോരാളിയാകാൻ സുദേവ് നായർ

LEAVE A REPLY

Please enter your comment!
Please enter your name here