മലയാള സിനിമാ ടെലിവിഷൻ അവാർഡ് നൈറ്റ് ; ബി വേണുഗോപാൽ ഉത്‌ഘാടനം നിർവഹിക്കും.

വാഷി സിഡ്‌കോ എക്സിബിഷൻ ആഡിറ്റോറിയത്തിൽ ചടങ്ങുകൾ എൽ ഐ സി മാനേജിങ് ഡയറക്ടർ ബി വേണുഗോപാൽ ഉത്‌ഘാടനം നിർവഹിക്കും

0

മലയാള സിനിമാ ടെലിവിഷൻ താരങ്ങൾക്കായി ഒരുക്കിയ ബി കെ സി അക്ബർ ട്രാവൽസ് അവാർഡ് നെറ്റിനായി വാഷിയിലെ സിഡ്‌കോ എക്സിബിഷൻ ആഡിറ്റോറിയത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. വിശാലമായ പാർക്കിങ് സൗകര്യങ്ങൾ കൂടാതെ ആധുനീക സജ്ജീകരങ്ങളോട് കൂടിയ പ്രത്യേക സാങ്കേതിക സംവിധാനങ്ങളാണ് താര നിശയുടെ മികവിനായി സംഘാടകർ ഓഡിറ്റോറിയത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. അവാർഡ് നിശ കാണുവാനായി എത്തുന്ന അതിഥികൾക്കായി ഭക്ഷണവും വണ്ടികൾക്ക് വിശാലമായ പാർക്കിങ് സൗകര്യവും സംഘാടകർ സജ്ജമാക്കിയിട്ടുണ്ട്.

പദ്മശ്രീ മധു, ജോൺ ബ്രിട്ടാസ്, ജയരാജ് വാരിയർ , ഊർമിള ഉണ്ണി, പൊന്നമ്മ ബാബു, ഉത്തര ഉണ്ണി തുടങ്ങി വൻ താര നിരയാണ് മുംബൈയിലെത്തിയിരിക്കുന്നത്.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, സാംസ്കാരിക പ്രവർത്തനങ്ങൾക്കും മാതൃകയായ ന്യൂ ബോംബെ കൾച്ചറൽ സെന്ററും, അക്ബർ ട്രാവൽസും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ മലയാളത്തിലെ സിനിമാ ടെലിവിഷൻ മേഖലയിലെ പ്രതിഭകൾ പുരസ്‌കാരങ്ങൾ ഏറ്റു വാങ്ങും.

ജൂൺ 16 ന് വാഷിയിലെ സിഡ്‌കോ എക്സിബിഷൻ ആഡിറ്റോറിയത്തിൽ വൈകീട്ട് ആറു മണിക്ക് എൽ ഐ സി മാനേജിങ് ഡയറക്ടർ ബി വേണുഗോപാൽ ചടങ്ങ് ഉത്‌ഘാടനം നിർവഹിക്കും .  പദ്മശ്രീ മധു, കൈരളി ടി വി മാനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസ്, കേരള സംസ്ഥാന അവാർഡ് ജേതാവ് ഇന്ദ്രൻസ്, ഗുഡ് നൈറ്റ് മോഹൻ, പ്രദീപ് എൻ നായർ കൂടാതെ ടിനി ടോം, സാജൻസൂര്യ, അലീന പടിക്കൽ, ജയരാജ് വാരിയർ, പൊന്നമ്മ ബാബു, നന്ദു പൊതുവാൾ, ഉമാ നായർ, മഞ്ജു പിള്ള, ഊർമിള ഉണ്ണി, മിഥുൻ രമേശ് (കോമഡി ഉത്സവം ), മിഥിൽരാജ് (കോമഡി ഉത്സവം), ജാനു തമാശ ടീം, കൈരളി ടിവി സെൽഫി അവതാരക ശ്രീധന്യ, ഹാസ്യ പരമ്പരയായ ഉപ്പും മുളകും ടീം, , ആശിഷ് എബ്രഹാം, നീതു മേനോൻ (അല്ല പിന്നെ ) ജയപ്രകാശ് (തട്ടിയും മുട്ടിയും) തുടങ്ങിയവരാണ് പുരസ്‌കാര ജേതാക്കൾ. തുടർന്ന് നടിയും നർത്തകിയുമായ ഉത്തരാ ഉണ്ണി അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ, സംഗീത വിരുന്നുമായി ചന്ദ്രലേഖ വിഷ്ണു മായ, സിനിമാറ്റിക് ഡാൻസുമായി സുർജിത് ദേവദാസും സംഘവും ചടങ്ങിൽ വൈവിധ്യങ്ങൾ നിറഞ്ഞ കലാപരിപാടികൾ അവതരിപ്പിക്കും.

കൂടുതൽ വിവരങ്ങൾക്ക് . മനോജ് മാളവിക 9930306830


വടകര ശൈലിയുമായി ജാനു ഏടത്തിയും മുംബൈയിൽ (Watch Video)
മധു, ജോൺ ബ്രിട്ടാസ് തുടങ്ങി സിനിമാ ടെലിവിഷൻ മേഖലയിലെ
നിരവധി പ്രമുഖർക്ക് മുംബൈയിൽ പുരസ്‌കാരം

മാതൃകയായി അമിതാഭ് ബച്ചൻ

LEAVE A REPLY

Please enter your comment!
Please enter your name here