ആയുസ്സ് കൂട്ടുന്നവരാണ് കലാകാരന്മാരെന്ന് LIC മാനേജിങ് ഡയറക്ടർ ബി വേണുഗോപാൽ

പദ്മശ്രീ മധു, ജോൺ ബ്രിട്ടാസ്, ജയരാജ് വാരിയർ , ഊർമിള ഉണ്ണി, പൊന്നമ്മ ബാബു, ഉത്തര ഉണ്ണി തുടങ്ങി വൻ താര നിരയാണ് മഹാ നഗരത്തിൽ ഏർപ്പെടുത്തിയ പുരസ്‌കാര ദാന ചടങ്ങിൽ പങ്കെടുത്തത്.

0

മലയാള സിനിമാ ടെലിവിഷൻ താരങ്ങൾക്കായൊരുക്കിയ ബി കെ സി അക്ബർ ട്രാവൽസ് അവാർഡ് നെറ്റിന്റെ ഉത്‌ഘാടനം എൽ ഐ സി മാനേജിങ് ഡയറക്ടർ ബി വേണുഗോപാൽ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. വാഷിയിലെ സിഡ്‌കോ എക്സിബിഷൻ ആഡിറ്റോറിയത്തിൽ ജൂൺ 16 ശനിയാഴ്ച 7 മണിക്ക്  നടന്ന ചടങ്ങിൽ ന്യൂ ബോംബെ കൾച്ചറൽ സെന്റർ ഭാരവാഹികളെ കൂടാതെ ഇൻകം ടാക്സ് ഡെപ്യൂട്ടി കമ്മീഷണർ ജ്യോതിഷ് മോഹൻ, എൻ കെ ഭൂപേഷ്‌ബാബു, ടി എൻ ഹരിഹരൻ, സണ്ണി, പ്രമോദ് കോട്ടപ്പള്ളി, മനോജ് മാളവിക, എം കെ നവാസ്, അഡ്വക്കേറ്റ് ശ്രീജിത്ത്, കെ ആർ ഗോപി, തുടങ്ങിയ പ്രമുഖർ വേദി പങ്കിട്ടു.

ജനസമ്പർക്കമാണ് കലാകാരന് കിട്ടുന്ന ഊർജമെന്ന് ചലച്ചിത്ര താരം മധു

സംഘർഷം നിറഞ്ഞ ജീവിതത്തിൽ ആനന്ദം പകർന്ന് നൽകി ആയുസ്സ് വർധിപ്പിക്കുന്നവരാണ് കലാകാരന്മാരെന്നും, കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ചടങ്ങുകൾ ശ്ലാഘനീയമാണെന്നും ഉത്‌ഘാടനം നിർവഹിച്ച എൽ ഐ സി M.D. ബി വേണുഗോപാൽ അഭിപ്രായപ്പെട്ടു.

തുടർന്ന് നടന്ന പുരസ്‌കാര ദാന ചടങ്ങിൽ പദ്മശ്രീ മധു, കൈരളി ടി വി മാനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസ്, ഗുഡ് നൈറ്റ് മോഹൻ, പ്രദീപ് എൻ നായർ കൂടാതെ സാജൻസൂര്യ, രാജീവ് നായർ, അലീന പടിക്കൽ, ജയരാജ് വാരിയർ, പൊന്നമ്മ ബാബു, റഹീജാ, ചന്ദ്രലേഖ, നന്ദു പൊതുവാൾ, ഉമാ നായർ, മഞ്ജു പിള്ള, ഊർമിള ഉണ്ണി, മിഥിൽരാജ് (കോമഡി ഉത്സവം), ജാനു തമാശ ടീം, കൈരളി ടിവി സെൽഫി അവതാരക ശ്രീധന്യ, ഹാസ്യ പരമ്പരയായ ഉപ്പും മുളകും ടീം, കൈരളി ടി വി-ആംചി മുംബൈയിൽ അല്ല പിന്നെ എന്ന ഹാസ്യ പരിപാടിയിലൂടെ ശ്രദ്ധേയരായ ആശിഷ് എബ്രഹാം, നീതു മേനോൻ , തട്ടിയും മുട്ടിയും എന്ന പരിപാടിയിലെ മഞ്ജു പിള്ള – ജയപ്രകാശ് ജോഡികൾ തുടങ്ങിയവരെ ആദരിച്ചു.

ജനസമ്പർക്കമാണ് കലാകാരന്മാർക്ക് കിട്ടുന്ന ഊർജമെന്നും ഇത്തരം വേദികളാണ് പരസ്പരം കാണുവാനും സൗഹൃദങ്ങൾ പങ്കിടുവാനും കഴിയുന്ന അപൂർവ നിമിഷങ്ങളെന്നും നടൻ മധു പറഞ്ഞു. എൽ ഐ സി മാനേജിങ് ഡയറക്ടർ ബി വേണുഗോപാലിൽ നിന്നും ആജീവനാന്ത പുരസ്‌കാരം ഏറ്റു വാങ്ങി സംസാരിക്കുകയായിരുന്നു മലയാളത്തിന്റെ ഭാവ ചക്രവർത്തി. അക്ബർ ട്രാവെൽസ് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മധുവിന് മെഡൽ സമ്മാനിച്ചു. പ്രമോദ് കോട്ടപ്പള്ളി മലയാള സിനിമാ തറവാട്ടിലെ കാരണവരെ പൊന്നാട അണിയിച്ചു.

സിനിമാ ടെലിവിഷൻ രംഗത്തെ കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങിൽ ഒരു മാധ്യമ പ്രവർത്തകനെന്ന നിലയിൽ ലഭിച്ച അംഗീകാരം ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നുവെന്നും താൻ ഏറെ ബഹുമാനിക്കുന്ന നന്മയുടെ നിറകുടമായ മധുവിൽ നിന്നും പുരസ്‌കാരം ഏറ്റു വാങ്ങുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കൈരളി ടി വി മാനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസ് പറഞ്ഞു. എം കെ നവാസ്, മനോജ് മാളവിക എന്നിവർ മെഡലും പൊന്നാടയും നൽകി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിനെ ആദരിച്ചു.

സ്വതസിദ്ധമായ ശൈലിയിൽ വേദിയിൽ ആടിയും പാടിയുമാണ് ജയരാജ് വാരിയർ സദസ്സിൽ ചിരിയുടെ നിമിഷങ്ങൾ പകർന്നാടിയത്. നടിയും നർത്തകിയുമായ ഉത്തരാ ഉണ്ണി അവതരിപ്പിച്ച നൃത്താവിഷ്കാരം ദൃശ്യ വിസ്മയമായി. സംഗീത വിരുന്നുമായി ചന്ദ്രലേഖ, വിഷ്ണു മായ, ജൂനിയർ യേശുദാസ് എന്നറിയപ്പെടുന്ന രതീഷ് തുടങ്ങിയ അനുഗ്രഹീത ഗായകരും കാണികളെ രസിപ്പിച്ചു. സ്പോട്ട് ഡബ്ബിങിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതരായ ആർട്ടിസ്റ്റുകൾ അവതരിപ്പിച്ച മിമിക്രി പ്രേക്ഷക പ്രീതി നേടി. സിനിമാറ്റിക് ഡാൻസുമായി മുംബൈയുടെ സ്വന്തം സുർജിത് ദേവദാസും സംഘവും വൈവിധ്യങ്ങൾ നിറഞ്ഞ സിനിമാറ്റിക് ഡാൻസുകൾ കാഴ്ച വച്ചു. താരനിശയുടെ ഏകോപനവും സംവിധാനവും നിർവഹിച്ചത് നടനും നിർമ്മാതാവുമായ മനോജ് മാളവികയാണ്.

Watch highlights of the event in

Every Wednesday @ 9.30 pm in PEOPLE TV
Every Sunday @ 7.30 am in KAIRALI TV


മുംബൈയിൽ ഇഫ്‌താർ വിരുന്നൊരുക്കി പടന്ന സ്വദേശികൾ
മുംബൈ ഫാഷൻ ലോകത്ത് വിസ്മയക്കാഴ്ചയൊരുക്കി നിഖിൽ തമ്പി
ഇളയരാജയായി ഗിന്നസ് പക്രു. വാനോളം പ്രതീക്ഷയുമായി മുംബൈ മലയാളി ചിത്രം

LEAVE A REPLY

Please enter your comment!
Please enter your name here