കേരളത്തിൽ സംരംഭകരെ കാത്തിരിക്കുന്നത് പുത്തനവസരങ്ങൾ. – ധനമന്ത്രി തോമസ് ഐസക്

0

കേരളത്തിൽ പരമ്പരാഗതമായ തൊഴിലുകൾ ചെയ്യുവാൻ യുവാക്കൾ തയ്യാറല്ലെന്നും വിവര സാങ്കേതിക വിദ്യയിൽ നൈപുണ്യം നേടിയ പുതിയ തലമുറ ആവശ്യപ്പെടുന്ന തൊഴിൽ മേഖലയുടെ സാധ്യതകളാണ് കേരളം തിരയുന്നതെന്നും മന്ത്രി പറഞ്ഞു. ഇത്തരം മേഖലയിലേക്കുള്ള അവസരങ്ങളാണ് സംരംഭകരെ കാത്തിരിക്കുന്നതെന്ന് മന്ത്രി ഐസക് വ്യക്തമാക്കി. മുംബൈയിൽ കൈരളി ടി വി എൻ ആർ കെ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ സാമൂഹിക സാമ്പത്തിക രംഗത്തിനു വലിയ മാറ്റം വരുത്താൻ മറുനാട്ടിലെ വ്യവസായ സംരംഭകർക്ക് കഴിയുമെന്നും കേരളം വികസനത്തിന്റെ പാതയിലാണെന്നും കൈരളി ടി വി മാനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസ് പറഞ്ഞു.

സാധാരണക്കാർക്ക് ജീവിതം നൽകുന്ന വ്യവസായികൾ ആദരിക്കപ്പെടേണ്ടവരാണെന്ന് എൽ ഐ സി മാനേജിങ് ഡയറക്ടർ ബി വേണുഗോപാൽ പറഞ്ഞു.

രാഷ്ട്ര പുരോഗതിക്ക് വ്യവസായം ഒഴിച്ച് കൂടാൻ കഴിയാത്തതാണെന്നും കേരളാ സർക്കാർ വിശാലയമായ ചിന്താഗതിയാണ് കാത്തു സൂക്ഷിക്കുന്നതെന്നും ജ്യോതി ലബോറട്ടറീസ് ചെയർമാൻ എം പി രാമചന്ദ്രൻ പറഞ്ഞു. ലോക മലയാളികളുടെ ക്ഷേമത്തിനായി തുടങ്ങി വച്ച ലോക കേരള സഭയെ പ്രകീർത്തിക്കാനും ഉജാല രാമചന്ദ്രൻ മറന്നില്ല. രാഷ്ട്ര പുരോഗതിക്ക് വ്യവസായം ഒഴിച്ച് കൂടാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ മന്ത്രി പി കെ ശ്രീമതി, ചലച്ചിത്ര താരം മധു, കൂടാതെ വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രതിനിധികളായ കെ കെ നമ്പ്യാര്‍, ഗോകുല്‍ദാസ്, എം കെ നവാസ് എന്നിവരും വേദി പങ്കിട്ടു.

മുംബൈ വേള്‍ഡ് മലയാളി കൗണ്‍സിലുമായി ചേര്‍ന്ന് സംഘടിപ്പിച്ച ചടങ്ങില്‍ മികച്ച ബിസിനസ് വ്യക്തിത്വങ്ങള്‍ക്കുള്ള ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്, യുവ സംരംഭകര്‍ക്കുള്ള യംഗ് ഓണ്‍ട്രപ്രെണര്‍ അവാര്‍ഡ്, വനിതാ സംരംഭകരെ ആദരിക്കുന്ന വിമെന്‍ ഓണ്‍ട്രപ്രണര്‍ അവാര്‍ഡ്, എന്നിങ്ങനെ ഏഴു പുരസ്‌കാരങ്ങളാണ് ഇതര സംസ്ഥാന മലയാളികള്‍ക്കായി നല്‍കിയത്. ഡോ. എ വി അനൂപ്, അമൃത നായര്‍, ബേനസീര്‍ അബ്ദുല്‍ നാസര്‍, ഗണേഷ് കുമാര്‍, ഗോകുലം ഗോപാലന്‍, പി കെ നമ്പ്യാര്‍, ബൈജു രവീന്ദ്രന്‍ എന്നിവരാണ് പുരസ്‌കാരങ്ങള്‍ ഏറ്റു വാങ്ങിയ വ്യവസായികള്‍


ഇതര സംസ്ഥാന മലയാളി വ്യവസായ സംരംഭകർക്കുള്ള പുരസ്‌കാരങ്ങളുമായി കൈരളി ടി വി.
കർഷകരെയും യുവാക്കളെയും അവഗണിച്ചു സമ്പന്നന്മാരുടെ പുറകെയാണ് നരേന്ദ്ര മോദിയെന്ന്
രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here