ഗൃഹസന്ദർശന വാരവുമായി മലയാളം മിഷൻ

  0

  മുംബൈയിലെ മലയാളം മിഷന്‍ അദ്ധ്യാപകര്‍ക്കും സംഘടന പ്രവര്‍ത്തകര്‍ക്കും പുതിയ ഉണര്‍വ്വും ആവേശവും നല്‍കി ഗൃഹസന്ദര്‍ശനവാരത്തിന്‍റെ മുന്നോടിയായുള്ള വിളംബര യോഗങ്ങളുടെ ആദ്യ ഘട്ടം പൂർത്തിയായി.

  വിളംബര യോഗങ്ങള്‍ കഴിഞ്ഞ മേഖലകളില്‍ ഗൃഹസന്ദര്‍ശന ഗ്രുപ്പുകള്‍ ഉണ്ടാക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് മലയാളം മിഷൻ കൺവീനർ നോവലിസ്റ്റ് ബാലകൃഷ്ണൻ പറഞ്ഞു. പുതിയ തലമുറയ്ക്ക് നമ്മുടെ ഭാഷയും സംസ്കാരവും ചരിതവും നാട്ടറിവുകളും പകര്‍ന്നു നല്‍കാന്‍ കഴിയുന്നത് മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ തന്നെയാണെന്നും സർക്കാർ ഇക്കാര്യത്തിൽ നൽകുന്ന പ്രോത്സാഹനങ്ങൾ ശ്ലാഘനീയമാണെന്നും ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.

  പുതിയതായി രൂപികരിച്ച നാസിക് മേഖലയിലും പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും, വിളംബര യോഗങ്ങള്‍ കഴിഞ്ഞ മേഖലകളില്‍ പഠനകേന്ദ്രങ്ങളും മലയാളി സംഘടനകളും കേന്ദ്രീകരിച്ചായിരിക്കും ഗൃഹസന്ദര്‍ശന ഗ്രുപ്പുകള്‍ ഉണ്ടാക്കുകയെന്നും ബാലകൃഷ്ണൻ വ്യക്തമാക്കി. ഇതിനായി മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ വിവിധ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ട്.

  പുതിയ തലമുറയ്ക്ക് മാതൃഭാഷയും സംസ്കാരവും ചരിതവും നാട്ടറിവുകളും പകര്‍ന്നു നല്‍കാന്‍ കഴിയുന്നത് മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ തന്നെയാണെന്ന തിരിച്ചറിവിലൂടെയാണ് നഗരത്തിലെ മലയാളി സംഘടനകളും സംരംഭവുമായി കൈകോർക്കുന്നത്.

  Watch AMCHI MUMBAI tonight in People TV

  Every Wednesday @ 9.30 pm in PEOPLE TV
  Every Sunay @ 7.30 am in KAIRALI TV


  മലയാളം മിഷന് കേരളാ ഹൌസിൽ ഓഫീസ്; ഉത്തരവ് ഉടൻ
  കേരള ഹൌസ് – സർക്കാരിന്റെ അനുകൂല നടപടിയെ സ്വാഗതം ചെയ്തു മുംബൈ മലയാളികൾ

  LEAVE A REPLY

  Please enter your comment!
  Please enter your name here