പ്ലാസ്റ്റിക് ഉപേക്ഷിച്ചില്ലെങ്കിൽ പണി കിട്ടും; മഹാരാഷ്ട്രയിൽ സമ്പൂർണ നിരോധനം

  പ്ലാസ്റ്റിക് മാലിന്യശേഖരമുള്ള ഹൗസിങ് സൊസൈറ്റി അധികൃതർ ടോൾ ഫ്രീ ഹെൽപ് ലൈനിൽ വിളിച്ചറിയിച്ചാൽ ശേഖരിക്കാനുള്ള സംവിധാനങ്ങൾ

  0

  മഹാരാഷ്ട്രയിൽ പ്ലാസ്റ്റിക് നിരോധനം ജൂൺ മാസം 23നു നിലവിൽ വരാനിരിക്കെ മുംബൈ മുനിസിപ്പൽ കോർപറേഷൻ തയാറെടുപ്പുകൾ സജീവമാക്കി. പ്ലാസ്റ്റിക് നിക്ഷേപിക്കുവാനുള്ള വീപ്പകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചു കഴിഞ്ഞു. പത്തു കിലോയിൽ കൂടുതലുള്ള പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിക്കാൻ പ്രത്യേക ടീമിനെയാണ് നിയോഗിച്ചിരിക്കുന്നത്.

  നിരോധനം പാലിക്കാത്തവർക്ക് 5000 മുതൽ 10,000 രൂപ വരെയാണു പിഴ ആലോചിച്ചിരുന്നതെങ്കിലും അതു പ്രായോഗികമല്ലെന്നതിനാൽ 200 രൂപ മുതൽ 2000 രൂപ വരെയാക്കി പരിഷ്കരിച്ചു.

  നിരോധനത്തിൽ പെടുന്നത് എന്തൊക്കെ ?
  പ്ലാസ്റ്റിക് ബാഗുകൾ, കപ്പുകൾ, സ്പൂണുകൾ, കൂടാതെ പൊതിയാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ വരെ നിരോധനത്തിൽ പെടുന്നതാണ്. തെർമോക്കോൾ നിരോധിക്കപ്പെട്ട ലിസ്റ്റിൽ ഉണ്ടെങ്കിലും ഗണേഷ് ഉത്സവം വരെ തുടരാൻ അനുമതിയുണ്ട്.

  നിരോധനത്തിൽ പെടാത്തവ
  മരുന്നുകൾക്കായി ഉപയോഗിച്ച് വരുന്ന പ്ലാസ്റ്റിക് കവർ, പാക്കേജുകൾ എന്നിവ, പാൽ കവറുകൾ, കമ്പോസ്റ്റ്‌ വളത്തിനായി ഉപയോഗിക്കുന്ന ബാഗുകൾ, കയറ്റുമതിക്കായി കവർ ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ തുടങ്ങിയവയെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

  10 കിലോയില്‍ കൂടുതൽ പ്ലാസ്റ്റിക് മാലിന്യശേഖരമുള്ള ഹൗസിങ് സൊസൈറ്റി അധികൃതർ ടോൾ ഫ്രീ ഹെൽപ് ലൈനിൽ വിളിച്ചറിയിച്ചാൽ ശേഖരിക്കാനുള്ള സംവിധാനങ്ങൾ ബിഎംസി ഏർപ്പെടുത്തിയിട്ടുണ്ട്. ഹെൽപ്‌ലൈൻ നമ്പർ: 1800 222 357  പ്ലാസ്റ്റിക് എന്നത് കേൾക്കും നേരം
  മാതൃകയായി ബാലാജി ഗാർഡൻ

  LEAVE A REPLY

  Please enter your comment!
  Please enter your name here