ആലിയായുടെ കാര്യത്തിലൊരു തീരുമാനമായി

0

ബോളിവുഡിലെ ഗോസ്സിപ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് രൺബീർ കപൂർ-ആലിയാ ഭട്ട് പ്രണയ കഥകൾ. ഓരോ ദിവസവും നിറം പിടിപ്പിച്ച കഥകൾക്കായി സിനിമാ പത്രങ്ങൾ നീക്കി വയ്ക്കുന്നത് നിരവധി പേജുകളാണ്. ഇപ്പോഴിതാ രൺബീറിന്റെ മാതാപിതാക്കളായ ഋഷി കപൂറും, നീതു സിങ്ങും ആലിയയെ പുകഴ്ത്തിപ്പാടാൻ തുടങ്ങിയതോടെ ഇവരെ കുറിച്ചുള്ള പരദൂഷണങ്ങളുടെ മാർക്കറ്റ് ഇടിഞ്ഞു.

ഈയിടെ സിനിമയിലെ പുതു മുഖങ്ങളെ കുറിച്ച് ഒരു ദേശീയ പത്രം ആരാഞ്ഞപ്പോഴും ഋഷി കപൂറിന് പറയാനുണ്ടായിരുന്നത് ആലിയയെ കുറിച്ച് മാത്രം. നീതു സിങ്ങിനും ആലിയയെ കുറിച്ച് പറയാൻ ആയിരം നാവാണ്. ഇതോടെ രൺബീർ ആലിയാ പ്രണയത്തിന് ഔദ്യോദികമായ സമ്മതം ലഭിച്ചു കഴിഞ്ഞുവെന്ന് തന്നെയാണ് മുംബൈയിലെ പാപ്പരാസികൾ പറഞ്ഞു പരത്തുന്നത്.

രൺബീർ കപൂറിന്റെ പുതിയ ചിത്രമായ സഞ്ജുവിന്റെ പ്രീമിയർ ഷോ കാണാൻ കപൂർ കുടുംബത്തോടൊപ്പം ആലിയയുമുണ്ടായിരുന്നു.


തൈക്കുടം വരുന്നു … സംഗീതയാത്രയുടെ മേൽപ്പാലവുമായി
മോഹൻലാലും ശ്രേയാ ഘോഷാലും ചേർന്നാലപിച്ച ഗാനം പുറത്തിറങ്ങി; സമ്മിശ്ര പ്രതികരണം

LEAVE A REPLY

Please enter your comment!
Please enter your name here