കാവ്യാസ്വാദകരുടെ മനസ്സ് കീഴടക്കി മത്സരാർഥികളും വിധികർത്താക്കളും

0

മുംബൈ മലയാളികളെ പങ്കെടുപ്പിച്ചു കൊണ്ട് കൈരളി ടി .വി . പ്രക്ഷേപണം ചെയ്യുന്ന ആംചി മുംബൈ കാവ്യാലാപന റിയാലിറ്റി ഷോ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുമ്പോൾ അതിന്റെ വിജയത്തിൽ പ്രധാന ഭാഗദേയം നിർവഹിക്കുന്നത് പരിപാടിയുടെ വിധി കർത്താക്കൾ കൂടിയാണ്.  മലയാള സാഹിത്യ ലോകത്തിനു തനതായ സംഭാവനകൾ നൽകിയ പ്രശസ്ത കവികളായ പി . രാമൻ , ബാബു മണ്ടൂർ, രാജീവ് കാറൽമണ്ണ തുടങ്ങിയവരാണ് പരിപാടിയുടെ വിധി കർത്താക്കൾ .

 

ഗദ്യ കവിതകളുടെയും ചൊൽ കവിതകളുടെയും വക്താക്കളായ ഈ കവിത്രയങ്ങൾ ആദ്യമായി ക്യാമറയ്ക്കു മുന്നിൽ നിൽക്കുന്ന മത്സരാർത്ഥികൾക്ക് നൽകിയ പ്രോത്സാഹനവും ധൈര്യവും ചെറുതല്ല . ഇവരിൽ നിന്നും കുട്ടികൾക്ക് കിട്ടിയത് സാധാരണ വിധികർത്താക്കൾ നൽകുന്ന ക്രൂര വിമർശനങ്ങൾ ആയിരുന്നില്ല , മറിച്ച് ഉപദേശങ്ങളുടെയും പ്രോത്സാഹനങ്ങളുടെയും തിരുത്തലുകളുടെയും സ്നേഹ സാന്ത്വനമായിരുന്നു . അതുകൊണ്ടു തന്നെ സെലക്ഷനെയും എലിമിനേഷനെയും ഒരേ ലാഘവത്തോടെ കാണാൻ കുട്ടികൾക്ക് കഴിഞ്ഞു . മത്സരാർത്ഥികളുടെ പ്രായവും പ്രവാസ ജീവിതത്തിന്റെ പരിമിതികളും മനസ്സിലാക്കി അവർ വിധി നിർണ്ണയങ്ങൾ നടത്തിയപ്പോൾ അത് റിയാലിറ്റി ഷോ യിലെ നമ്മൾ കണ്ടു പരിചയിച്ച പതിവ് രീതികളെ മാറ്റിയെഴുതി.

മത്സരാർത്ഥികളുടെ അക്ഷര സ്ഫുടതയെയും കവിതയുടെ ആത്മാവ് ഉൾക്കൊണ്ടുകൊണ്ടുള്ള ആലാപനത്തെയും പ്രകീർത്തിച്ച വിധികർത്താക്കളുടെ മുഖത്ത് ചാരിതാർഥ്യത്തിന്റെ മന്ദസ്മിതം വായിച്ചെടുക്കാൻ കഴിയുമായിരുന്നു . അവരുട നിർലോഭമായ സഹകരണവും പ്രോത്സാഹനവും ഇടപെടലുകളും തന്നെയാണ് മലയാളി നെഞ്ചിലേറ്റിയ മയിൽ‌പ്പീലി റിയാലിറ്റി ഷോയുടെ വിജയവും.

പാകപ്പിഴകളില്ലാത്ത വിധി നിർണ്ണയത്തിലൂടെ മത്സരാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ സംതൃപ്തി നൽകുകയായിരുന്നു ഇവരെല്ലാം. പ്രഗത്ഭരായ കവിത്രയങ്ങളുടെ ദിശാബോധം മയിൽപ്പീലിക്ക് കൂടുതൽ മിഴിവേകുന്നുവെന്നാണ് അനുവാചകരും പറയുന്നത്.

മയിൽപീലിയുടെ അടുത്ത ഘട്ട മത്സരം ജൂലൈ അവസാനത്തിൽ നടക്കും.


മയിൽപീലിക്കു മികച്ച തുടക്കം; 268 മാർക്കുമായി സൂര്യാ മുരളീധരൻ 
മയിൽപ്പീലി കാവ്യാലാപന മത്സരത്തിൽ ഇടക്കയിൽ കവിത വിരിയിക്കാൻ അനിൽ പൊതുവാൾ
മയിൽപ്പീലി; പ്രവാസികളുടെ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോ
മയിൽപ്പീലിയിലെ മത്സരാർഥികൾ

ആംചി മുംബൈ സ്ത്രീശാക്തീകരണ പദ്ധതി അംബർനാഥിലും (Watch Video)
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്
ഇനി മുംബൈ വിശേഷങ്ങൾ വിരൽതുമ്പിലും

LEAVE A REPLY

Please enter your comment!
Please enter your name here