ശ്രീനാരായണ മന്ദിര സമിതിയുടെ 23-മത് ഗുരുസെന്റ്റിന് കാമോത്തേയിൽ തുടക്കമായി

0

മഹാരാഷ്ട്രയിലെ ഏറ്റവും വലിയ മലയാളി പ്രസ്ഥാനമായ ശ്രീനാരായണ മന്ദിര സമിതിയുടെ പുതിയ ഗുരു സെന്റർ കാമോത്തേയിൽ ഉത്‌ഘാടനം ചെയ്തു. സമിതിയുടെ ഇരുപത്തി മൂന്നാമത്തെ ഗുരു സെന്ററിന്റെ ഉത്‌ഘാടനം കോർപറേറ്റർ അരുൺ ഭഗത് നിർവഹിച്ചു. പൻവേൽ മുനിസിപ്പാലിറ്റിയുടെ ഹെൽത്ത് കമ്മിറ്റി ചെയർമാൻ കൂടിയായ അരുൺ ഭഗത്തിനെ കൂടാതെ കോർപറേറ്റർ വിലാസ് ഭഗത്, സമിതി ചെയർമാൻ എം ഐ ദാമോദരൻ, വൈസ് ചെയർമാൻ മോഹൻദാസ്, ജനറൽ സെക്രെട്ടറി എൻ എസ് സലിംകുമാർ, അസിസ്റ്റന്റ് സെക്രെട്ടറി ഓ കെ പ്രസാദ്, യൂണിറ്റ് സെക്രെട്ടറി കമലാനന്ദൻ കൂടാതെ മറ്റു ഭാരവാഹികളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

നവി മുംബൈയിൽ വളരെ വേഗത്തിൽ വികസനം നടന്നു കൊണ്ടിരിക്കുന്ന പ്രദേശമാണ് കാമോത്തേയെന്നും നിരവധി പേരാണ് വിവിധ ഭാഗങ്ങളിൽ നിന്നായി കാമോത്തേയിലേക്ക് താമസം മാറുന്നതെന്നും ചെയർമാൻ എം ഐ ദാമോദരൻ പറഞ്ഞു. പ്രദേശത്തെ ജനങ്ങളുടെ ക്ഷേമത്തിനും സാമൂഹിക പ്രവർത്തനങ്ങൾക്കുമായി ഗുരു സെന്റർ നില കൊള്ളണമെന്നും ചെയർമാൻ വ്യക്തമാക്കി. നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ സേവനം തുടരുന്ന മന്ദിര സമിതി നഗരത്തിലെ വിദ്യാഭ്യാസ മേഖലയിലും സ്തുത്യർഹമായ സംഭാവനകളാണ് നൽകി വരുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്ന സംഘടന ടാറ്റാ ഇൻസ്റിറ്റ്യൂമായി ചേർന്ന് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും അവസരമൊരുക്കിയാണ് സാമൂഹിക പ്രതിബദ്ധത കാത്തു സൂക്ഷിച്ചു കൊണ്ടുള്ള പ്രവർത്തന മികവോടെ പ്രയാണം തുടരുന്നത്.

Watch highlights  in

Every Wednesday @ 9.30 pm in People TV
Every Sunday @ 7.30 am in Kairali TV


വിദ്യാഭ്യാസ മേഖലയിൽ വികസന പദ്ധതികളുമായി ശ്രീനാരായണ മന്ദിര സമിതി
ശ്രീനാരായണ മന്ദിര സമിതി ക്യാൻസർ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കുന്നു.
രജത ജൂബിലി ആഘോഷങ്ങളുടെ നിറവിൽ ശ്രീനാരായണ ഗുരു സമിതി
മന്ദിര സമിതിയുടെ ആഭിമുഖ്യത്തിൽ യുവ സംഗമം നടന്നു

LEAVE A REPLY

Please enter your comment!
Please enter your name here