മാതൃഭാഷയെ നെഞ്ചിലേറ്റി മുംബൈ മലയാളികൾ

  മലയാളി എവിടെയുണ്ടോ അവിടെ മലയാളം എന്ന മലയാളം മിഷൻ പദ്ധതിക്ക് മികച്ച സ്വീകരണം

  0

  മലയാളി എവിടെയുണ്ടോ അവിടെ മലയാളം എന്ന പദ്ധതിക്ക് മികച്ച സ്വീകരണമാണ് മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു .

  പ്രവാസി മലയാളികളുടെ പുതു തലമുറയെ മാതൃഭാഷയെയും, സംസ്കാരത്തെയും ചരിത്രത്തെയും പരിചയപ്പെടുത്തുന്നതിന് വേണ്ടി കേരള സർക്കാര്‍ ആവിഷ്ക്കരിച്ച മലയാളം മിഷൻ പദ്ധതിയുടെ പ്രചരണാർത്ഥം തുടക്കമിട്ട ഗൃഹസന്ദർശനവാര പരിപാടിക്ക് മികച്ച സ്വീകരണം. മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി വിവിധ മലയാളി സംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി പ്രവർത്തികമാക്കുന്നത്.

  ഭാഷാ പ്രവർത്തനം ജനകീയ പ്രവർത്തനമായി മാറ്റുകയും സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജൂൺ 23 മുതൽ 30 വരെ ഗൃഹസന്ദർശന വാരമായി ആചരിക്കാൻ മലയാളം മിഷൻ തീരുമാനിച്ചത്. മലയാളം മിഷൻ മുംബെ ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ എല്ലാ മേഖലകളിലും കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്ന് കൺവീനർ നോവലിസ്റ്റ് ബാലകൃഷ്ണൻ പറഞ്ഞു.

  “മലയാളി എവിടെയുണ്ടോ അവിടെ മലയാളം” എന്ന സന്ദേശമെത്തിക്കുകയും പ്രതികൂല സാഹചര്യങ്ങളില്‍ നിന്നാണങ്കില്‍ പോലും അവര്‍ക്ക് ഭാഷയെ ആര്‍ജ്ജിക്കാനുള്ള അവസരം നല്‍കുകയും ചെയ്യുകയെന്നതാണ് മലയാള മിഷന്‍റെ ലക്ഷ്യം.

  പൻവേൽ മലയാളീ സമാജത്തിന്റെ സഹകരണത്തോടെ സെന്റ് ജോർജ് ജാക്കോബൈറ്റ് ചർച്ചിൽ ഇന്ന് നടന്ന ചടങ്ങിന്റെ ഉൽഘാടനം മുംബയ് ചാപ്റ്റർ വൈസ് പ്രസിഡന്റ്‌ രുക്മിണി സാഗർ നിർവഹിച്ചു. പൻവേൽ മലയാളി സമാജം പ്രസിഡന്റ് ടി എൻ ഹരിഹരൻ തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. താക്കുർളി, താനെ, വാഷി, കല്യാൺ, ബോറിവ്‌ലി, തുടങ്ങി മലയാളികൾ കൂടുതൽ വസിക്കുന്ന പ്രദേശങ്ങളിലെല്ലാം മലയാളം മിഷന്റെ നേതൃത്വത്തിൽ സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.


  മലയാളം മിഷന് കേരളാ ഹൌസിൽ ഓഫീസ്; ഉത്തരവ് ഉടൻ
  കൈരളി ടി വി എൻ ആർ കെ അവാർഡ് ധനമന്ത്രി തോമസ് ഐസക് വിതരണം ചെയ്തു
  പ്ലാസ്റ്റിക് ഉപേക്ഷിച്ചില്ലെങ്കിൽ പണി കിട്ടും; മഹാരാഷ്ട്രയിൽ സമ്പൂർണ നിരോധനം

  LEAVE A REPLY

  Please enter your comment!
  Please enter your name here