മഴയിൽ മുങ്ങി മുംബൈ ; കനത്ത മഴയിൽ 3 മരണം

0

മുംബൈ നഗരത്തിൽ കഴിഞ്ഞ രാത്രി മുതൽ തുടരുന്ന കനത്ത മഴയിൽ ജനജീവിതം ദുസ്സഹമായി. തിങ്കളാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തുടർച്ചയായുള്ള മഴയിൽ റോഡ് ഗതാഗതകവും താറുമാറായി. പല റോഡുകളിലും വെള്ളം കയറിയത് മൂലം യാത്രക്കാർ ദുരിതത്തിലായി. റോഡ് ഗതാഗതം കൂടാതെ ട്രെയിൻ വിമാന സർവീസുകളേയും മഴ ബാധിച്ചു. മഴയിൽ ഇതിനകം രണ്ടു പേരുടെ മരണവും അഞ്ചു പേർക്ക് പരുക്കും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെട്രോ സിനിമാക്കടുത്ത് മരം കട പുഴകി വീണാണ് അപകടം സംഭവിച്ചത്. ദാദർ, കുർള, സാന്താക്രൂസ്, തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളാണ് മഴവെള്ള കെടുതിയിൽ ബുദ്ധിമുട്ടുന്നത്.

കടൽ ക്ഷോഭമുണ്ടാകുമെന്ന മുന്നറിയിപ്പു ലഭിച്ചതോടെ മത്സ്യബന്ധനത്തിന് പോകുന്നവരെ വിലക്കിയിരിക്കയാണ്. തിരമാലകൾ 4 മീറ്റർ വരെ ഉയരത്തിൽ ആഞ്ഞടിച്ചേക്കാമെന്നും നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനകം മുംബൈയിൽ 200 മില്ലി മീറ്റർ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വടക്കൻ മേഖലയിലാണ് വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്.


ആലിയായുടെ കാര്യത്തിലൊരു തീരുമാനമായി
ക്യാഷ്‌ലെസ്സ് എക്കണോമി പ്രാവർത്തികമാക്കി ATM സെന്ററുകൾ !!

LEAVE A REPLY

Please enter your comment!
Please enter your name here