മുംബൈയിൽ വിമാനാപകടത്തിൽ 5 പേർ കൊല്ലപ്പെട്ടു

0

മുംബയ്: ലാന്‍ഡ് ചെയ്യുന്നതിനിടെ ചാര്‍ട്ടേര്‍ഡ് വിമാനം തകര്‍ന്നു 5 പേർ മരിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കിംഗ് എയര്‍ സി 90 എന്ന 12 പേർക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് അപകടത്തിൽ പെട്ട് തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ജുഹുവിൽ നിന്ന് പരീക്ഷണാർത്ഥം പറപ്പിച്ച വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റും മരണപ്പെട്ടു.

മുംബൈയിൽ ഘട്കോപാറിൽ ടെലിഫോൺ എക്സ്ചേഞ്ചിനടുത്തുള്ള സര്‍വോദയ നഗറിലാണ് അപകടം നടന്നത് . അഗ്നിശമന സേനയുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here