ചതിക്കുഴിയിൽ പെട്ട് വീണ്ടും മലയാളികൾ

മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്താണ് മലയാളികളടക്കം മുന്നൂറോളം പേരെ പറ്റിച്ചു മൂന്നര കോടിയോളം തട്ടിയെടുത്തത്.

0

നവി മുംബൈ കോപ്പർഖൈർണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്സ് ലൈൻസ് മറൈൻ ആൻഡ്‌ ഓഫ്‌ഷോർ എന്ന സ്ഥാപനത്തിന്റെ പേരിലാണ് മൂന്നരക്കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ഉടമസ്ഥർ മുങ്ങിയത്. ചതിക്കുഴിൽ പെട്ടവർ ബേലാപ്പൂരിലെ പോലീസ് കമ്മിഷണർ ഓഫീസിലെത്തി പരാതി നൽകി. മുന്നൂറിലധികം ഉദ്യോഗാർഥികളിൽ നിന്നാണ് ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപ വരെ തട്ടിയെടുത്തത്. വഞ്ചിക്കപ്പെട്ട ഹതഭാഗ്യർക്ക് സഹായവുമായി മലയാളി സംഘടനകൾ രംഗത്തെത്തിയത് ഭാഷ വശമില്ലാതെ വലഞ്ഞ പലർക്കും ആശ്വാസമായി. ന്യൂ ബോംബെ കൾച്ചറൽ സെന്റർ ഭാരവാഹികളാണ് ഇവർക്ക് താമസവും ഭക്ഷണവും നൽകി താൽക്കാലിക സൗകര്യങ്ങളും പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകുവാൻ വേണ്ട സഹായങ്ങളും ചെയ്തു കൊടുത്തത്.

എണ്ണക്കിണറുകളിൽ വിവിധതസ്തികകളിലുള്ള ജോലികളാണ് വാഗ്ദാനം ചെയ്തിരുന്നത്. ഒരു പ്രമുഖ ഓൺലൈൻ സൈറ്റിൽ വന്ന പരസ്യം വിശ്വസിച്ചാണ് മറിച്ചൊന്നും ചിന്തിക്കാതെ പണം നൽകിയതെന്ന് ഇവരെല്ലാം പറയുന്നു.

കേരളത്തിന്റെ പല ഭാഗങ്ങളിൽനിന്നായി ഇരുനൂറോളം മലയാളികൾ കൂടാതെ ഇതര ഭാഷക്കാരും തട്ടിപ്പിനിരയായവരിലുണ്ട്. പലരും വിദേശത്ത് ജോലിയുള്ളവരായതിനാൽ പാസ്പോർട്ട് നഷ്ടമായതോടെ കൈയ്യിലുള്ള ജോലിക്കും പോകാൻ പറ്റാത്ത അവസ്ഥയാണ് . പണിയെടുത്തു ജീവിക്കാനുള്ള സാധാരണക്കാരന്റെ മോഹത്തെ ചൂഷണം ചെയ്യുന്നവരുടെ കഥകൾ തുടർക്കഥയാകുന്നതിന് കാരണം വഞ്ചകർക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ ഉണ്ടെന്നത് തന്നെയാണ്.പ്ലാസ്റ്റിക് ഉപേക്ഷിച്ചില്ലെങ്കിൽ പണി കിട്ടും; മഹാരാഷ്ട്രയിൽ സമ്പൂർണ നിരോധനം
കേരളത്തിൽ സംരംഭകരെ കാത്തിരിക്കുന്നത് പുത്തനവസരങ്ങൾ. – ധനമന്ത്രി തോമസ് ഐസക്

LEAVE A REPLY

Please enter your comment!
Please enter your name here