ഷിര്‍ദി സായിബാബ സമാധി ശതവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കേരളോത്സവത്തിന് വേദിയൊരുങ്ങുന്നു.

ആഗസ്റ്റ് 5 ഞായറാഴ്ച രാവിലെ 8 മണിക്ക് മുഖദർശന ഹാളിൽ സോപാന സംഗീതത്തോടെ കേരളോത്സവത്തിന് തുടക്കം കുറിക്കും

2
ആദ്ധ്യാദ്മിക ഗുരു ഷിര്‍ദി സായിബാബയുടെ നൂറാം മഹാ സമാധി വർഷത്തോടനുബന്ധിച്ചാണ് ഷിർദിയിലെ മലയാളി സമാജങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഷിർദ്ദി കേരളോത്സവത്തിനായി വേദിയൊരുക്കുന്നത്. സായി ബാബയുടെ സന്നിധിയിൽ കേരള തനിമയുടെ വർണ്ണ പകിട്ട് പകരുന്ന വിവിധ കലാ സാംസ്‌കാരിക പരിപാടികൾ സമർപ്പിച്ചായിരിക്കും സായി ഭക്തരായ മലയാളികൾ ബാബയുടെ നൂറാം സമാധി വർഷം ആഘോഷിക്കുന്നത്.

ആഗസ്റ്റ് 5 ഞായറാഴ്ച രാവിലെ 8 മണിക്ക് മുഖദർശന ഹാളിൽ സോപാന സംഗീതത്തോടെ കേരളോത്സവത്തിന് തുടക്കം കുറിക്കും

ആഗസ്റ്റ് 5 ഞായറാഴ്ച രാവിലെ 8 മണിക്ക് മുഖദർശന ഹാളിൽ സോപാന സംഗീതത്തോടെ കേരളോത്സവത്തിന് തുടക്കം കുറിക്കും. തുടർന്ന് 10 മണിയോടെ ദ്വാരക മയിക്ക് സമീപം സുനിൽ കുമാറും സംഘവും അവതരിപ്പിക്കുന്ന തായമ്പക അരങ്ങേറും. വൈകീട്ട് 4 മണിക്ക് വാദ്യഘോഷങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ സംഘടിപ്പിക്കുന്ന മഹാ ഘോഷയാത്രയിൽ ആയിരങ്ങൾ പങ്കെടുക്കും. ഇരുപത്തി അഞ്ചോളം വാദ്യകലാകാരന്മാരെ അണി നിരത്തിയുള്ള പാണ്ടി മേളവും ചെണ്ട മേളവും ദേവനൃത്തവുമെല്ലാം ഘോഷയാത്രക്ക് തിളക്കം കൂട്ടും . 7 മണിയോടെ തിരുവാതിര, ഭരതനാട്യം, നൃത്ത പരിപാടികൾ തുടങ്ങിയ കലാ പരിപാടികൾക്ക് വേദിയൊരുങ്ങും. പഞ്ചവാദ്യത്തോടെ കേരളോത്സവത്തിന് കൊടിയിറങ്ങും.
മഹാസമാധിയുടെ ശതവാർഷികത്തോടനുബന്ധിച്ചു ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് സായിബാബ സന്‍സ്താന്‍ ട്രസ്റ്റ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ സുരേഷ് ഹവാരെ പറഞ്ഞു. ഷിർദ്ദിയിലെ മലയാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കേരളോത്സവമായിരിക്കും സായി ബാബയുടെ മഹാ സമാധിയുടെ നൂറാം വർഷത്തിന്റെ ഭാഗമായി നടക്കുന്ന ആഘോഷപരിപാടികൾക്ക് തുടക്കമിടുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : 9172105020 / 9890025463

Media Partner

Watch highlights of the event in Amchi Mumbaiആംചി മുംബൈ 500 എപ്പിസോഡിലേക്ക്
മയിൽപ്പീലിയിൽ ഇഷ്ട കവിതകളുമായി മത്സരാർഥികൾ.
മയിൽപ്പീലി ഫൈനൽ മത്സരം ഓഗസ്റ്റ് 12ന്; മുഖ്യാതിഥി ചലച്ചിത്ര താരം ശ്രീധന്യ

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here