ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതും എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ലെന്ന് സംവിധായകൻ ഹരിഹരൻ

സ്ത്രീശാക്തീകരണത്തിന്റെ പ്രചാരണാർത്ഥം മുളുണ്ട് നായർ വെൽഫയർ സൊസൈറ്റി നടത്തുന്ന ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ എന്ന പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ടി ഹരിഹരൻ.

0

ദിലീപ് വിഷയത്തിൽ ഇപ്പോൾ അമ്മയിൽ നടക്കുന്ന വിവാദങ്ങൾ അനാവശ്യമാണെന്നും ഊഹാപോഹങ്ങങ്ങളാണ് കേരളം ചർച്ച ചെയ്യുന്നതെന്നും പ്രശസ്ത സംവിധായകൻ ടി ഹരിഹരൻ വ്യക്തമാക്കി. മുംബൈയിൽ ഒരു പൊതുപരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കവെയാണ് മലയാള സിനിമയിൽ നടക്കുന്ന വിവാദങ്ങളോട് പ്രതികരിച്ചത്.

അമ്മ എന്ന അഭിനേതാക്കളുടെ സംഘടനയിൽ നിന്നും ദിലീപിനെ പുറത്താക്കിയത് എന്തടിസ്ഥാനത്തിലാണെന്നും അത് പോലെ തിരിച്ചെടുത്തതിന്റെ ന്യായീകരണവും യുക്തിക്ക് നിരക്കാത്തതാണെന്നാണ് ഹരിഹരൻ അഭിപ്രായപ്പെട്ടത്.

സിനിമയുമായി ബന്ധപ്പെട്ട ആളുടെ പേരിലാണെങ്കിലും ഇതൊരു ക്രിമിനൽ കേസ് ആണെന്നും അത് കൊണ്ട് തന്നെ കേസിന്റെ വിധി വളരെ നിർണായകമാണെന്നും ഹരിഹരൻ പറഞ്ഞു. അറിയാത്ത കാര്യങ്ങളെ കുറിച്ചുള്ള ചർച്ചയും തുടർന്നുള്ള വിവാദങ്ങളും അനാവശ്യമാണെന്ന അഭിപ്രായമാണ് ഹരിഹരൻ പങ്കു വച്ചത്.

സ്ത്രീശാക്തീകരണത്തിന്റെ പ്രചാരണാർത്ഥം മുളുണ്ട് നായർ വെൽഫയർ സൊസൈറ്റി നടത്തുന്ന ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ എന്ന പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ടി ഹരിഹരൻ. ചടങ്ങിൽ, എൽ ഐ സി മാനേജിങ് ഡയറക്ടർ ബി വേണുഗോപാൽ, സംവിധായകൻ കെ മധു, ചലച്ചിത്ര നടൻ മനോജ് കെ ജയൻ എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. പ്രകാശ് പടിക്കൽ, ബാലചന്ദ്ര മേനോൻ, ഹോസ്റ്റ് വിജയകുമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിന് നേതൃത്വം നൽകിആംചി മുംബൈ 500 എപ്പിസോഡിലേക്ക്
ആംചി മുംബൈ സ്ത്രീശാക്തീകരണ പദ്ധതി അംബർനാഥിലും (Watch Video)
കാൽപ്പന്തു കളിയുടെ ആവേശത്തിൽ മുംബൈ

LEAVE A REPLY

Please enter your comment!
Please enter your name here