സ്ത്രീ ശാക്തീകരണമാണ് വികസനത്തിന്റെ മുഖമുദ്രയെന്ന് പ്രശസ്ത സംവിധായകൻ ടി ഹരിഹരൻ

സ്ത്രീശാക്തീകരണത്തിന്റെ പ്രചാരണാർത്ഥം മുളുണ്ട് നായർ വെൽഫെയർ സൊസൈറ്റി തുടക്കമിട്ട പദ്ധതിക്ക് മികച്ച സ്വീകരണം

0

മഹാരാഷ്ട്രയിലെ ഉൾഗ്രാമങ്ങളിലെ ആദിവാസി സ്ത്രീകളെയും കുട്ടികളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ  നായർ  വെൽഫെയർ സൊസൈറ്റി മുന്നോട്ടു വച്ച പദ്ധതിയെ ശ്ലാഘിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മലയാള സിനിമയിലെ പ്രമുഖ സംവിധായകൻ. സ്ത്രീ ശാക്തീകരണത്തിലൂടെയാണ് നാടിൻറെ വികസനം പ്രാപ്യമാക്കേണ്ടതെന്നും ഹരിഹരൻ കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിലെ ആദിവാസികളുടെ പുനരുദ്ധാരണത്തിനായി തുടങ്ങി വച്ച പദ്ധതിയെ പിന്തുണച്ചു കൊണ്ട് എൽ ഐ സി മാനേജിങ് ഡയറക്ടർ ബി വേണുഗോപാലും സഹായങ്ങൾ വാഗ്ദാനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന സംഘടനയുടെ പ്രവർത്തന മികവിനെ ബി വേണുഗോപാൽ അഭിനന്ദിച്ചു.

സ്‌കൂളുകളിൽ ശുചി മുറികൾ നിർമ്മിച്ച് നൽകുക, അങ്കണവാടിയുടെ പുനരുദ്ധാരണം തുടങ്ങിയ പദ്ധതികളാണ് നായർ വെൽഫയർ സൊസൈറ്റി ഏറ്റെടുത്തിരിക്കുന്ന ദൗത്യമെന്ന് പ്രൊജക്റ്റ് ഡയറക്ടർ പ്രകാശ് പടിക്കൽ വ്യക്തമാക്കി. ബീഡ് ഗ്രാമത്തിലെ ആദിവാസി സമൂഹത്തിന്റെ ദുരിതം നിറഞ്ഞ ജീവിതത്തെ കുറിച്ച് വിവരിക്കുമ്പോൾ സാമൂഹിക പ്രവർത്തകനായ പ്രകാശ് പടിക്കൽ വികാരാധീനനായി.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, സാംസ്കാരിക പ്രവർത്തനങ്ങൾക്കും ശ്രദ്ധ നേടിയ മുളുണ്ട് നായർ വെൽഫയർ സൊസൈറ്റി മഹാരാഷ്ട്രയുടെ ഉൾഗ്രാമങ്ങളിൽ വസിക്കുന്ന നിർദ്ധനരായ പെൺകുട്ടികൾക്ക് സൈക്കിളുകൾ നൽകി സഹായിച്ചിരുന്നു. സ്ത്രീശാക്തീകരണത്തിന്റെ പ്രചാരണാർത്ഥം സംഘടന നടത്തുന്ന ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ എന്ന പരിപാടിയുടെ ഭാഗമായാണ് സഹായങ്ങൾ നൽകിയത്. സർക്കാർ പോലും മടിച്ചു നിൽക്കുന്നിടത്താണ് ഒരു സംഘടന മുന്നോട്ട് വന്നു നിർദ്ദനരുടെ ദുരിതം നിറഞ്ഞ ജീവിതത്തിന് ആശ്വാസം പകരുന്നതെന്ന് സാത്താര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലെക് ലഡ്കി അഭിയാൻ സെക്രട്ടറി വർഷാ ദേശ്പാണ്ഡെ പറഞ്ഞു.

ജനനന്മ ലക്‌ഷ്യം വച്ച് തുടങ്ങി വച്ച സംരംഭത്തിന് എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും ഇത്തരം ചടങ്ങിൽ സംബന്ധിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും വിശിഷ്ടാത്ഥി കെ മധു  പറഞ്ഞു.

മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്ന സമൂഹം കെട്ടിപ്പടുക്കാൻ നമുക്ക് കഴിയണമെന്ന് ചലച്ചിത്ര താരം മനോജ് കെ ജയൻ പറഞ്ഞു. സംവിധായകനും ഗുരുനാഥനുമായ ഹരിഹരനോടൊപ്പം വേദി പങ്കിടാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കിട്ടു കൊണ്ടാണ് മനോജ് കെ ജയൻ പ്രസംഗം തുടങ്ങിയത്. മുംബൈ മലയാളി പ്രേക്ഷകർക്കായി തന്റെ ഇഷ്ട ഗാനവും മലയാളികളുടെ സ്വന്തം കുട്ടൻ തമ്പുരാൻ ആലപിച്ചു.

ആദിവാസി സ്‌കൂളുകളെ സഹായിക്കാനുള്ള പദ്ധതിയുടെ ഭാഗമായി മുളുണ്ട് നായർ വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങിൽ ബാലചന്ദ്ര മേനോൻ, കെ വിജയകുമാർ, കുമാരൻ നായർ, പെരുമറ്റം രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് തൈക്കുടം ബ്രിഡ്ജ് അവതരിപ്പിച്ച സംഗീത പരിപാടിയും അരങ്ങേറി.

Watch Amchi Mumbai for the highlights of this event

on Sunday @ 7.30 am in Kairali TV


കേരളത്തിൽ സംരംഭകരെ കാത്തിരിക്കുന്നത് പുത്തനവസരങ്ങൾ. – ധനമന്ത്രി തോമസ് ഐസക്
മാതൃഭാഷയെ നെഞ്ചിലേറ്റി മുംബൈ മലയാളകൾ

LEAVE A REPLY

Please enter your comment!
Please enter your name here