മഴപ്പന്തയം; കൈ മറിയുന്നത് കോടികൾ

  മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകരെ കളിയാക്കി പറയുമെങ്കിലും ഇത്തരം പ്രവചനങ്ങൾ നടത്തി ലക്ഷങ്ങൾ സമ്പാദിക്കുന്നവരുടെ നഗരമാണ് മുംബൈ.

  0

  വേനൽ ചൂടിൽ വെന്തുരുകിയ നഗര ജീവിതത്തില്‍ കുളിരുകോരിയെത്തിയ മഴയെ നഗരവാസികൾ ആഘോഷമാക്കുമ്പോഴും മഴ പന്തയത്തിന്റെ തിരക്കിലാണ് നഗരത്തിലെ ബൂക്കികൾ.

  മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകരെ കളിയാക്കി പറയുമെങ്കിലും ഇത്തരം പ്രവചനങ്ങൾ നടത്തി ലക്ഷങ്ങൾ സമ്പാദിക്കുന്നവരുടെ നഗരമാണ് മുംബൈ.

  ഐപിഎല്‍ വാതുവയപ്പ് ഉണ്ടാക്കിയ നഷ്ടം നികത്താനുള്ള അവസരം കൂടിയാണ് മുംബൈയിലെ മഴക്കാലം. എന്നിരുന്നാലും ക്രിക്കറ്റ്‌ പന്തയം പോലെയല്ല മഴ പന്തയമെന്നാണ് ബുക്കീസ് അവകാശപ്പെടുന്നത്. ഒത്തുകളി ഇല്ലായെന്നത്‌ വാതു വയ്പ്പിന്റെ സമ്മർദ്ദം കൂട്ടുന്നുമെന്നാണ് ഇവരെല്ലാം പറയുന്നത്. കാറ്റിന്റെ ഗതി, കാലാവസ്ഥാ നിരീക്ഷകരുടെ വിവരങ്ങൾ എന്നീ അടിസ്ഥാനത്തിലാണ് പലരും മഴപ്പന്തയത്തിൽ പണമെറിയുന്നത്‌. ദിവസേന ലക്ഷക്കണക്കിന് രൂപയുടെ വാതു വയ്പ്പ് നടക്കുന്ന മുംബൈയിൽ ഒരു സീസണിൽ കൈ മറിയുന്നത് കോടികളാണ്.

  പരാതികൾ കൂടി വന്നതോടെ മുംബൈ നഗരത്തിൽ പോലീസ് നിരീക്ഷണം ശക്തമായിരിക്കെ ഇക്കുറി ബൂക്കികളുടെ താവളം താനെ ജില്ലയിലെ വിവിധ പ്രദേശങ്ങളായി ഒതുങ്ങിയിരിക്കയാണ്. ഈയിടെ അറസ്റ്റിലായ  പ്രമുഖ നടന്റെ വാതു വയ്പ്പ് ഇടപാടുകൾ പോലീസ് കണ്ടെടുത്തത് ഡോംബിവ്‌ലിയിലെ ഒരു ഫ്ലാറ്റിൽ നിന്നായിരുന്നു.

  ദേശീയ വിദേശ കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായങ്ങൾ സൂക്ഷ്മമായി പഠിച്ചാണ് പലരും മഴ പന്തയത്തിനൊരുങ്ങുന്നത്. . എന്നിരുന്നാലും കൊളാബ കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനങ്ങളെയാണ് ഭൂരിഭാഗം ബൂക്കികളുടേയും ആശ്രയം.


  മഴയിൽ മുങ്ങി മുംബൈ ; കനത്ത മഴയിൽ 3 മരണം
  മുംബൈയിൽ കനത്ത മഴയ്ക്ക് സാധ്യത;
  മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷകർ. ജാഗ്രത വേണമെന്ന് പോലീസ്

  LEAVE A REPLY

  Please enter your comment!
  Please enter your name here