സുകുമാരി മെമ്മോറിയൽ അവാർഡ് ടി ആർ ഓമനയ്‌ക്ക്

ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ പുരസ്‌കാര ദാന ചടങ്ങിൽ നിരവധി പ്രമുഖരെ ആദരിക്കുന്നു.

0

ഡോംബിവ്‌ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ 8 മത് വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്ന പുരസ്‌കാര ദാന ചടങ്ങിൽ നിരവധി പ്രമുഖരെ ആദരിക്കുന്നു. ജൂലൈ 15 വൈകീട്ട് 5.30 ന് ഡോംബിവ്‌ലി സർവേഷ് ഹാളിൽ വച്ചായിരിക്കും ചടങ്ങ്.

സുകുമാരി മെമ്മോറിയൽ അവാർഡ് ചലച്ചിത്ര നടി ടി ആർ ഓമനക്കും, സാമാജ് സേവക് പുരസ്‌കാരം ഷീബാ അമീറിനും നൽകും.  തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സോളാസ് എന്ന സന്നദ്ധ സംഘടനയുടെ സെക്രട്ടറിയാണ് അവാർഡ് ജേതാവ് ഷീബ.

ഗായകൻ സുനിൽ നായർ, സാമൂഹിക പ്രവർത്തകരായ ഉപേന്ദ്ര മേനോൻ, അഡ്വക്കേറ്റ് പദ്‌മ ദിവാകരൻ, സുമാ മുകുന്ദൻ   തുടങ്ങിയവരാണ് മറ്റു അവാർഡ് ജേതാക്കൾ .


കാവ്യാസ്വാദകരുടെ മനസ്സ് കീഴടക്കി മത്സരാർഥികളും വിധികർത്താക്കളും
കാൽപ്പന്തു കളിയുടെ ആവേശത്തിൽ മുംബൈ
ലൈക്കുകൾക്ക് കടുത്ത ക്ഷാമം; സെലിബ്രിറ്റി പേജുകൾ പട്ടിണിയിൽ !
ചതിക്കുഴിയിൽ പെട്ട് വീണ്ടും മലയാളികൾ

LEAVE A REPLY

Please enter your comment!
Please enter your name here