ദിലീപും കാവ്യയും മുംബൈയിൽ

അമ്മയിലേക്കുള്ള തിരിച്ചു വരവ് സംബന്ധിച്ച് വിവാദം കത്തി നിൽക്കുമ്പോഴായിരുന്നു താരങ്ങളുടെ മുംബൈ സന്ദർശനം.

0

ജയിൽ മോചിതനായതിന് ശേഷം ഇതാദ്യമായാണ് ദിലീപ് മുംബൈയിൽ എത്തുന്നത്. വിവാഹത്തിന് ശേഷം മുംബൈയിൽ സ്ഥിര താമസമാക്കിയ ഗായിക മഞ്ജരിയാണ് കഴിഞ്ഞ ദിവസം തന്നെ കാണാനെത്തിയ താര ദമ്പതികളുടെ കൂടെയുള്ള സെൽഫി സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചത്.

ദിലീപിനെയും കാവ്യാ മാധവനെയും ഒന്നിച്ചു കാണുവാൻ കഴിഞ്ഞതിലുള്ള സന്തോഷവും മഞ്ജരി സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്തു . രണ്ടു പേരും സിനിമാ ലോകത്തേക്ക് വേഗം തിരിച്ചു വരട്ടെയെന്ന പ്രാര്‍ത്ഥനയോടെയാണ് മഞ്ജരി സോഷ്യൽ മീഡിയയിലെ കുറിപ്പ് അവസാനിപ്പിക്കുന്നതും. മുംബൈയിൽ തന്നോടൊപ്പം ചിലവഴിച്ച നിമിഷങ്ങൾ പങ്കു വച്ച ദിലീപ്-കാവ്യാ ദമ്പതികളോടൊപ്പമുള്ള ചിത്രം ഇതോടെ വൈറലാകുകയും ചെയ്തു.

അമ്മയിലേക്കുള്ള തിരിച്ചു വരവ് സംബന്ധിച്ച് വിവാദം കത്തി നിൽക്കുമ്പോഴായിരുന്നു താരങ്ങളുടെ മുംബൈ സന്ദർശനം. നടീനടന്മാരുടെ ക്ഷേമത്തിനായി രൂപീകരിച്ച അമ്മ എന്ന സംഘടന ഇപ്പോൾ രണ്ടു തട്ടിലാണ്. ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചു സംഘടനാ വിട്ടു പോയവരും, ദിലീപിനെ പിന്തുണക്കുന്നവരുമാണ് ചേരി തിരിഞ്ഞു പരസ്പരം പഴി ചാരുന്നത്. സിനിമാ ചിത്രീകരണവുമായി ലണ്ടനിലുള്ള ‘ മോഹൻലാൽ മടങ്ങി വരുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പ്രത്യാശയിലാണ് താര സംഘടന.വന്നു, കണ്ടു, കീഴടക്കി ?
ആന്റണി പെരുമ്പാവൂരിന്റെ ഭാഗ്യ പരീക്ഷണം
ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതും എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ലെന്ന് സംവിധായകൻ ഹരിഹരൻ

LEAVE A REPLY

Please enter your comment!
Please enter your name here