മോഹൻലാൽ സ്ഥാനമൊഴിയുമോ ?

0

മലയാള സിനിമയിലെ സൂപ്പർതാരം മോഹൻലാൽ അമ്മയുടെ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്ത മുതൽ വിവാദം ഒഴിയാബാധമായി കൂടെയുണ്ട്. നടനും എം പി യുമായ ഇന്നസെന്റ് ഒഴിഞ്ഞ കസേരിയിലേക്കായിരുന്നു ലാലിൻറെ വരവ് .  മമ്മൂട്ടി സ്ഥാനങ്ങൾ ഒന്നും വഹിക്കാൻ തയ്യാറായില്ല. ഇടവേള ബാബു സെക്രട്ടറിയായും മുകേഷ്, ഗണേഷ്‌കുമാർ തുടങ്ങിയവരെ ഭാരവാഹികളുടെ നിരയിലേക്കും തിരഞ്ഞെടുത്തു.

ജനറൽ ബോഡി മീറ്റിംഗ് പൂർത്തിയായി പിരിയുന്നതിനു മുൻപ് ഇനി ആർക്കെങ്കിലും എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടോയെന്ന് തിരക്കിയതാണ് കുഴപ്പമായത്. ഈ അവസരത്തിൽ നടി ഊർമിള ഉണ്ണിയാണ് ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ എന്ത് തീരുമാനമാണ് പുതിയ കമ്മിറ്റി എടുക്കുവാൻ പോകുന്നതെന്ന് ചോദിച്ചത്. ചോദ്യത്തെ ഹർഷാരവത്തോടെ സ്വാഗതം ചെയ്തതോടെ ഇക്കാര്യത്തിൽ ചർച്ച ഉണ്ടാകുകയും ധൃതഗതിയിൽ കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു.

ഇതോടെ സംഘടനയിൽ സംഘർഷവും വിഭാഗീയതവും മൂർച്ഛിക്കുകയായിരുന്നു. ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചു ഇരയടക്കം നാല് നടിമാർ രാജി വച്ചു. അമ്മയിലെ മുതിർന്ന നടന്മാരെല്ലാം മൗനത്തിലൂമായി . പ്രതിഷേധം സമൂഹ മാധ്യമങ്ങളും ജനങ്ങളും ഏറ്റെടുത്തതോടെ മോഹൻലാലിൻറെ കോലം കത്തിക്കുന്നത് വരെയെത്തി കാര്യങ്ങൾ.

ലണ്ടനിൽ ഷൂട്ടിംഗ് തിരക്കിലായിരുന്ന മോഹൻലാൽ തൽക്കാലം ഒരു പത്ര പ്രസ്താവനയിറക്കി മുഖം രക്ഷിക്കാനുള്ള ശ്രമം നടത്തി. കൂടാതെ മഞ്ജു വാരിയർ തുടങ്ങിയ മറു പക്ഷത്തിലെ ചില നടിമാരെ കൂടെ നിർത്താനും ലാലിസത്തിന് കഴിഞ്ഞുവെന്ന് വേണം പറയാൻ. എന്നിരുന്നാലും പൃഥ്വി രാജ്, രഞ്ജി പണിക്കർ തുടങ്ങിയ താരങ്ങൾ നിലപാടിൽ ഉറച്ചു നിന്നതോടെ ‘അമ്മ വീണ്ടും സമ്മർദ്ദത്തിൽ ആകുകയായിരുന്നു.

മോഹൻലാൽ ഈ വാരത്തിൽ തിരിച്ചു വരുമ്പോൾ വിഘടിച്ചു നിൽക്കുന്ന നടിമാരുമായി ചർച്ച നടത്താമെന്നാണ് പദ്ധതിയിട്ടിരിക്കുന്നത്. ചർച്ച പൊളിയുകയാണെങ്കിൽ മോഹൻലാൽ പദവി രാജി  വച്ചേക്കുമെന്നാണ് സമൂഹ മാധ്യമങ്ങളടക്കം സൂചന നൽകുന്നത്,

എന്തായാലും ലാലിൻറെ പുതിയ ചിത്രമായ നീരാളിയുടെ റിലീസിന് മുൻപ് മോഹൻലാലോ, ആന്റണി പെരുമ്പാവൂരോ ഇക്കാര്യത്തിൽ മുൻകൈ എടുത്തു ഉചിതമായ തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് ‘അമ്മ സംഘടനാ.കേരളത്തിൽ സംരംഭകരെ കാത്തിരിക്കുന്നത് പുത്തനവസരങ്ങൾ. – ധനമന്ത്രി തോമസ് ഐസക്
മുംബൈയിൽ തെങ്ങു വയ്ക്കാറായെന്ന് ലാൽ ജോസ്

LEAVE A REPLY

Please enter your comment!
Please enter your name here