നാടൻ പഴം പൊരിയുടെ സ്വാദുമായി അടിപൊളി (Watch Video)

കല്യാൺ വെസ്റ്റിൽ വസന്ത് വാലി റോഡിൽ സ്ഥിതി ചെയ്യുന്ന അടിപൊളി രുചിയുടെ കാര്യത്തിൽ മാത്രമല്ല നിലവാരമുള്ള അന്തരീക്ഷവും കൂടി ഒരുക്കിയാണ് ഹോട്ടൽ മേഖലയിൽ വ്യത്യസ്തമാകുന്നത്.

0

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ചൂടൻ പഴംപൊരിയും ഫിൽട്ടർ കോഫിയും. മഴക്കാലമായാൽ വൈകുന്നേരങ്ങളെ ആഘോഷമാക്കാൻ പഴംപൊരിയും ചുടു കോഫിയുമെല്ലാം ഏതൊരു മലയാളിയും ഇഷ്ടപ്പെടും. തീർന്നില്ല വിശേഷങ്ങൾ പരിപ്പുവടയും മീറ്റർ ചായയും ആയാലോ ? കേരളത്തിൽ നാട്ടുപുറത്തു പോലും കാണാൻ കിട്ടാത്ത ഐറ്റങ്ങളുമായാണ് അടിപൊളിയിലെ തട്ടുകട ഒരുക്കിയിരിക്കുന്നത്. അപ്പങ്ങൾ ഇഷ്ടമുള്ളവർക്ക് വൈവിധ്യമാർന്ന വിഭവങ്ങളാണ് അടിപൊളിയിൽ തയ്യാറാക്കിയിരിക്കുന്നത്. അച്ചപ്പം, ഉണ്ണിയപ്പം, വട്ടയപ്പം, എന്ന് വേണ്ട യൂത്തന്മാർക്കായി ചീസ് എൻവലോപ്, ചീസ് ചില്ലി ടോസ്റ്റ്, ചിക്കൻ പഫ്, മലബാർ പറോട്ട പനീർ റോൾ തുടങ്ങിയ സ്റ്റഫുകളുമുണ്ട്.

തട്ടുകടയിൽ എന്നും വൈകീട്ട് നാല് മണി മുതൽ 8 മണി വരെയാണ് ഈ വിഭവങ്ങൾ ഉണ്ടാകുക. കല്യാൺ വെസ്റ്റിൽ വസന്ത് വാലി റോഡിൽ സ്ഥിതി ചെയ്യുന്ന അടിപൊളി രുചിയുടെ കാര്യത്തിൽ മാത്രമല്ല നിലവാരമുള്ള അന്തരീക്ഷവും കൂടി ഒരുക്കിയാണ് ഹോട്ടൽ മേഖലയിൽ വ്യത്യസ്തമാകുന്നത്.


Vasant Valley Road, Mohan Alteza, Kalyan West
Call 8975010000


മുംബൈയിലെ മികച്ച മലയാളി ഹോട്ടലുകൾ
നാടൻ സദ്യയൊരുക്കി ‘അടിപൊളി’
Incredibles 2 – Incredible Indeed (Movie Review)

LEAVE A REPLY

Please enter your comment!
Please enter your name here