മയിൽ‌പ്പീലി അടുത്ത ഘട്ട മത്സരം ഓഗസ്റ്റ് 12ന്

കേരളത്തിലെ പ്രഗത്ഭ കവികളും അധ്യാപകരുമായ പി രാമൻ, ബാബു മണ്ടൂർ, രാജീവ് കാറൽമണ്ണ എന്നിവരാണ് വിധികർത്താക്കൾ

0

മയിൽപ്പീലിയുടെ അടുത്ത ഘട്ട മത്സരം ഓഗസ്റ്റ് 12 ഞായറാഴ്ച ഉച്ചക്ക് 3 മണി മുതൽ 7 മണി വരെ നടത്തുവാൻ തീരുമാനിച്ചിരിക്കയാണ്. രണ്ടു റൗണ്ടുകളിലായിട്ടായിരിക്കും മത്സരം. ആദ്യ റൗണ്ട് മത്സരം 3 മണി മുതൽ 5 മണി വരെയും തുടർന്ന് 5.30 മുതൽ 7 മണി വരെ ഫൈനൽ മത്സരവും നടക്കും .

രണ്ടു തീമുകളാണ് മത്സരങ്ങൾക്കായി പരിഗണനയിൽ ഉള്ളത്. ആദ്യ റൗണ്ടിൽ പ്രകൃതിയും ഫൈനൽ റൗണ്ടിൽ മത്സരാർത്ഥികൾക്ക് ഇഷ്ടപെട്ട കവിതയും ആലപിക്കാവുന്നതാണ്. പ്രകൃതിയെ ആസ്പദമാക്കിയുള്ള ഏതു കവിതയും മത്സരത്തിനായി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മത്സരാർഥികൾക്കുണ്ട്.

ആദ്യ ഘട്ട മത്സരത്തിൽ മത്സരിച്ച 18 പേരിൽ നിന്നും മാർക്കടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന 10 പേരായിരിക്കും അടുത്ത ഘട്ടത്തിൽ മത്സരിക്കുക. കേരളത്തിലെ പ്രഗത്ഭ കവികളും അധ്യാപകരുമായി പി രാമൻ, ബാബു മണ്ടൂർ, രാജീവ് കാറൽമണ്ണ എന്നിവരാണ് വിധികർത്താക്കൾ. നീതി നായർ അവതാരകയായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക.


മയിൽപ്പീലി; പ്രവാസികളുടെ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോ
മുംബൈ മലയാളികളുടെ മനസ്സ് കീഴടക്കി മത്സാരാർഥികളും വിധികർത്താക്കളും
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here