താര സംഘടനയുടെ ഇന്നത്തെ അവസ്ഥ വേദനാജനകമെന്ന് പ്രശസ്ത സംവിധായകൻ കെ മധു.

മുംബൈയിൽ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മനോജ് കെ ജയനും കെ മധുവും

0

മലയാള ചലച്ചിത്ര പരിഷത്താണ് ആദ്യമായി സംഘടനാ പ്രവർത്തനങ്ങൾക്ക് മലയാള സിനിമയിൽ തുടക്കമിട്ടതെന്ന് സംവിധായകൻ കെ മധു പറഞ്ഞു. സംഘടനകളിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള വ്യക്തി എന്ന നിലയിൽ എ എം എം എ യുടെ ഇന്നത്തെ അവസ്ഥ തന്നെ വേദനിപ്പിക്കുന്നവെന്നാണ് കെ മധു അഭിപ്രായപ്പെട്ടത്.

സംഘടന എടുക്കുന്ന നിലപാടുകൾക്ക് താരങ്ങളെ വ്യക്തിപരമായി വിമർശിക്കുന്ന പ്രവണത ശരിയല്ലെന്നും മധു പറഞ്ഞു. മമ്മൂട്ടിയും മോഹൻലാലും മഹാ നടന്മാരാണെന്നും, കലാകാരന്മാരെന്ന നിലയിൽഅവരെ വളർത്തിയ സമൂഹം തന്നെ തളർത്താൻ ശ്രമിക്കരുതെന്നും കെ മധു അഭിപ്രായപ്പെട്ടു

എന്നാൽ സഹപ്രവർത്തകയെ ആക്രമിച്ച സംഭവത്തിൽ , താര സംഘടനയെടുത്ത നിലപാടിനോട് പ്രതികരിക്കാൻ നടൻ മനോജ് കെ ജയൻ വിമുഖത പ്രകടിപ്പിച്ചു.

മഹാരാഷ്ട്രയിലെ ഉൾഗ്രാമങ്ങളിൽ സ്ത്രീ സമൂഹം നേരിടുന്ന പീഡനങ്ങൾക്കും കഷ്ടപ്പാടുകൾക്കുമെതിരെ മുളുണ്ട് നായർ സമാജം സംഘടിപ്പിച്ച ബേട്ടി ബച്ചാവോ ബേട്ടി പഠവോ എന്ന പരിപാടിയിൽ വിശിഷ്ടാതിഥികളായി എത്തിയതായിരുന്നു മനോജ് കെ ജയനും കെ മധുവും


റീമിക്സ് സംസ്കാരത്തിനെതിരെ മാധുരി ദീക്ഷിത്
മയിൽ‌പ്പീലി അടുത്ത ഘട്ട മത്സരം ഓഗസ്റ്റ് 12ന്

LEAVE A REPLY

Please enter your comment!
Please enter your name here