മയിൽപ്പീലി ഫൈനൽ മത്സരം ഓഗസ്റ്റ് 12ന്;  മുഖ്യാതിഥി ചലച്ചിത്ര താരം ശ്രീധന്യ 

സിനിമാ-ടെലിവിഷൻ താരമായ ശ്രീധന്യ മുഖ്യാതിഥിയായ ചടങ്ങിൽ  മുംബൈയിലെ സാമൂഹിക സാസംകാരിക രംഗത്തെ പ്രമുഖർ  വിശിഷ്ടാത്ഥികളായിരിക്കും.

0
ആംചി മുംബൈ – മയിൽ‌പീലി കാവ്യാലാപന റിയാലിറ്റി ഷോയുടെ  സെമി ഫൈനൽ – ഫൈനൽ മത്സരങ്ങൾ ആഗസ്റ്റ് 12 ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ ആരംഭിക്കും.  രണ്ടു റൗണ്ടുകളിൽ ആയി നടക്കുന്ന മത്സരങ്ങളിൽ ഇഷ്ട കവിത ആലപിച്ചും, പ്രകൃതി വിഷയമാക്കിയുള്ള കവിതകൾ ചൊല്ലിയുമായിരിക്കും  മത്സരാർഥികൾ മാറ്റുരയ്ക്കുക.
ആദ്യ ഘട്ടത്തിൽ മത്സരിച്ച 18 പേരിൽ നിന്നും മാർക്കടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന 10 പേരായിരിക്കും ഇനിയുള്ള മത്സരങ്ങളിൽ പങ്കെടുക്കുക. കേരളത്തിലെ പ്രഗത്ഭ കവികളും അധ്യാപകരുമായ പി രാമൻ, ബാബു മണ്ടൂർ, രാജീവ് കാറൽമണ്ണ എന്നിവരാണ് വിധികർത്താക്കൾ. നീതി നായർ അവതാരകയായിരിക്കും. അനിൽ പൊതുവാൾ ഇടക്കയിൽ പശ്ചാത്തല സംഗീതമൊരുക്കും.  സിനിമാ-ടെലിവിഷൻ താരമായ ശ്രീധന്യ മുഖ്യാതിഥിയായ ചടങ്ങിൽ  മുംബൈയിലെ സാമൂഹിക സാസംകാരിക രംഗത്തെ പ്രമുഖർ  വിശിഷ്ടാത്ഥികളായിരിക്കും.
മെഗാസ്റ്റാർ മമ്മൂട്ടി, ബാലചന്ദ്ര മേനോൻ, ബിജു മേനോൻ തുടങ്ങിയ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള ശ്രീധന്യ കൈരളി ടി വി പ്രക്ഷേപണം ചെയ്യുന്ന സെൽഫി എന്ന ടോക്ക് ഷോയുടെ അവതാരക കൂടിയാണ്.  വൈകീട്ട് 6 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ മയിൽപ്പീലിയിൽ പങ്കെടുത്ത മത്സരാർത്ഥികൾക്ക്  സമ്മാനങ്ങൾ നൽകി അനുമോദിക്കും.
കൂടുതൽ വിവരങ്ങൾക്ക് : ആശിഷ്‌ : 9867405132  പടുതോൾ : 9821863145.

LEAVE A REPLY

Please enter your comment!
Please enter your name here