പിരിമുറുക്കത്തിന്റെ നീരാളി പിടുത്തവുമായി മോഹൻലാൽ ചിത്രം (NEERALI – REVIEW)

പാശ്ചാത്യ സിനിമകളുടെ ചുവടു പിടിച്ചു അജോയ് വർമ്മയൊരുക്കിയ ത്രില്ലർ ചിത്രമാണ് നീരാളി

0

ആദ്യാവസാനം പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന കഥാ സന്ദർഭവും ഫ്ലാഷ് ബാക്കിലൂടെ പുരോഗമിക്കുന്ന തിരക്കഥയുമാണ് മലയാളി പ്രേക്ഷകർക്കായി ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കിയ ആദ്യ ചിത്രത്തിന്റെ പ്രത്യേകത. ഒരു പക്ഷെ മലയാളത്തിൽ ഇത്തരമൊരു പരീക്ഷണം ആദ്യമായിരിക്കണം.
ജിജ്ഞാസ ജനിപ്പിക്കുന്ന രംഗങ്ങളും,  പിരിമുറുക്കവുമാണ് വിദഗ്ദ്ധമായ ചിത്രസംയോജനത്തിലൂടെയും, സ്പെഷ്യൽ ഗ്രാഫിക്സിലൂടെയും, മോഹൻലാലിൻറെ അഭിനയ പാടവത്തിലൂടെയും പ്രേക്ഷകരിലേക്ക് പകർന്നാടിയിരിക്കുന്നത്. കാണികളുടെ  നെഞ്ചിടിപ്പ് കൂട്ടുന്ന രീതിയിലുള്ള അപകടകരമായ അവസ്ഥയുടെ ഭീതിയും, സസ്പെൻസുമെല്ലാം നിലനിർത്തി തന്മയത്തമായി അഭിനയിക്കാൻ മോഹൻലാലിന് അനായാസമായി കഴിഞ്ഞുവെന്ന് പറയാം. ഒഴിവാക്കാമായിരുന്ന ഒന്നാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കളെ ഓർമിപ്പിക്കുന്ന സീൻ. നദിയായും ലാലും അനശ്വരമാക്കിയ ആ പഴയ രംഗത്തിന്റെ മിമിക്രി പോലുമായില്ല നീരാളിയിലെ പുനരാവിഷ്കാരം.

അഭിനയത്തിൽ മോഹൻലാലിനോട് ചേർന്ന് നിൽക്കുന്നവരാണ് സുരാജ് വെഞ്ഞാറന്മൂടും, നാദിയ മൊയ്തുവും. മോഹൻലാലിൻറെ എം ഡി യുടെ വേഷത്തിൽ മുംബൈ ഗായകനും നടനുമായ പ്രേംകുമാറും അഭിനയിക്കുന്നുണ്ട്.

സജിത്ത് ഉണ്ണികൃഷ്ണനും അജോയ് വർമ്മയുമാണ് എഡിറ്റിംഗ് . മറ്റു അഭിനേതാക്കളായ പാർവതി നായർ, ദിലീഷ് പോത്തൻ, ബിനീഷ് കോടിയേരി, നാസർ, വിനോദ് ഉണ്ണിത്താൻ തുടങ്ങിയവർ വന്നു പോകുന്നവർ മാത്രം.

 

ഹോളിവുഡ് ചിത്രങ്ങളുടെ ചുവടു പിടിച്ചു നിർമ്മിച്ച ചിത്രം മലയാളി പ്രേക്ഷകർക്ക് നൂതനമായ ദൃശ്യാനുഭവമായിരിക്കും. ഏകദേശം 15 ദിവസം കൊണ്ടും മുംബൈയിലും പരിസരങ്ങളിലുമായി പൂർത്തിയാക്കിയ ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ ഭൂരിഭാഗവും ബോളിവുഡിൽ
നിന്നുള്ള സാങ്കേതിക പ്രവർത്തകരായിരുന്നു. ചിത്രത്തിൽ എടുത്തു പറയേണ്ട ഒന്നാണ് സംഗീതം. സ്റ്റീഫൻ ദേവസ്സിയുടെ സംഗീതം മികച്ചു നിന്നു.

സാജു തോമസിന്റെ തിരക്കഥ അഭിനന്ദനീയമാണ്. സന്തോഷ് തുണ്ടിയിലിന്റെ ക്യാമറയേക്കാൾ ഒരു പക്ഷെ ഗ്രാഫിക്സ് തുടങ്ങിയ സാങ്കേതിക വിഭാഗമായിരിക്കാം ചിത്രത്തിനായി കൂടുതലും പ്രയോജനപ്പെടുത്തിയത്.വ്യത്യസ്തമായ ഒരു ദൃശ്യ വിരുന്നൊരുക്കാൻ കഴിഞ്ഞതിൽ നിർമ്മാതാവ് സന്തോഷ് ടി കുരുവിലേക്ക് അഭിമാനിക്കാം


വിസ്മയിപ്പിച്ചു ജയസൂര്യ (Movie Review)
SANJU (Movie Review)
മയിൽപ്പീലി ഫൈനൽ മത്സരം ഓഗസ്റ്റ് 12ന്; മുഖ്യാതിഥി ചലച്ചിത്ര താരം ശ്രീധന്യ

LEAVE A REPLY

Please enter your comment!
Please enter your name here