നഷ്ട പ്രതാപം തിരിച്ചു പിടിക്കാനൊരുങ്ങി അറ്റ്‌ലസ് രാമചന്ദ്രൻ

0

ദുബായിയിൽ വായ്‌പ്പാ തട്ടിപ്പ് കേസിൽ ജയിലിലായി മൂന്ന് വർഷത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ അറ്റ്ലസ് രാമചന്ദ്രന്‍ തന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനൊരുങ്ങുന്നു. ദുബായില്‍ ഉടനെ തന്നെ പുതിയ ജ്വല്ലറി ഷോറൂം തുറക്കുവാനുള്ള പദ്ധതിയിലാണ് അറ്റ്‌ലസ് ഗ്രൂപ്പ്. ബാങ്കുകളുമായുള്ള കട ബാധ്യതകൾ തീർക്കുവാനുള്ള നടപടികൾക്കായി മാര്‍ഗം കണ്ടുവച്ച അദ്ദേഹം ബന്ധപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥരുമായി അടുത്ത മാസം ആദ്യത്തില്‍ ചര്‍ച്ച നടത്തും. നിലവിലെ നിയമ വ്യവസ്ഥ അനുസരിച്ചു രാമചന്ദ്രന് ദുബായ് വിട്ടുപോകാന്‍ അനുവാദമില്ല. എന്നിരുന്നാലും വ്യവസായം പുനരാരംഭിക്കുവാനോ, പുതിയ സംരംഭത്തിനോ ഈ വ്യവസ്ഥകൾ തടസമാകില്ല.

ബാങ്ക് ഇടപാടുകളിൽ വന്ന ചില വീഴ്ചകളാണ് രാമചന്ദ്രന് വിനയായത്. സാമ്പത്തിക തട്ടിപ്പ് ആരോപിച്ചു മൂന്ന് വര്‍ഷം തടവുശിക്ഷ അനുഭവിക്കുകയായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍. പ്രതാപ കാലത്ത് കൂടെയുണ്ടായിരുന്ന പലരും പ്രതിസന്ധി ഘട്ടത്തില്‍ തിരിഞ്ഞു നോക്കിയില്ലെന്നും രാമചന്ദ്രൻ പരാതിപ്പെടുന്നു. തന്നെ തകര്‍ക്കാന്‍ ചിലര്‍ ആസൂത്രിത നീക്കം നടത്തിയെന്നുമാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ പറയുന്നത്. മോചിതനായി പുറത്തിറങ്ങിയ രാമചന്ദ്രൻ ഇപ്പോൾ സാമ്രാജ്യം തിരിച്ചു പിടിക്കാനുള്ള പ്രയത്നത്തിലാണ്. ദുബായിൽ നിന്നും പുറത്തു പോകാൻ കഴിയില്ലായെന്നിരിക്കെ പുതിയ സംരംഭങ്ങളും തൽക്കാലം ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചു തന്നെയായിരിക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

 റീമിക്സ് സംസ്കാരത്തിനെതിരെ മാധുരി ദീക്ഷിത്
മയിൽപ്പീലി ഫൈനൽ മത്സരം ഓഗസ്റ്റ് 12ന്; മുഖ്യാതിഥി ചലച്ചിത്ര താരം ശ്രീധന്യ

LEAVE A REPLY

Please enter your comment!
Please enter your name here