രാമായണ മാസാചരണത്തിനായി മഹാ നഗരമൊരുങ്ങി

മനസും ശരീരവും ശുദ്ധമാക്കി ഈശ്വരന്‍റെ അനുഗ്രഹം ഏറ്റുവാങ്ങാനെത്തുന്ന ഭക്തർക്കായി രാമായണ പാരായണവും പ്രത്യേക പൂജകളും പ്രധാന ക്ഷേത്രങ്ങളിൽ ഉണ്ടായിരിക്കും

0

കര്‍ക്കടക മാസത്തിനെ പുണ്യം നിറയ്ക്കുന്ന രാമായണ പാരായണ മാസത്തിനായി മുംബൈയിലെ മലയാളി ക്ഷേത്രങ്ങളും ഒരുങ്ങി. ഇനിയുള്ള പതിനൊന്ന് മാസങ്ങൾക്കുള്ള സംതൃപ്തമായ ജീവിതത്തിനുള്ള തയ്യാറെടുപ്പുകൾ കൂടിയാണ് കര്‍ക്കടകം. മനസും ശരീരവും ശുദ്ധമാക്കി ഈശ്വരന്‍റെ അനുഗ്രഹം ഏറ്റുവാങ്ങാനെത്തുന്ന ഭക്തർക്കായി രാമായണ പാരായണവും പ്രത്യേക പൂജകളും പ്രധാന ക്ഷേത്രങ്ങളിൽ ഉണ്ടായിരിക്കും. രാവിലെ കുളിച്ച് ശുദ്ധി വരുത്തി രാമായണം പാരായണം ചെയ്യുന്നതും കേൾക്കുന്നതും കോടി ജന്‍‌മങ്ങളുടെ പുണ്യം സമ്മാനിക്കുമെന്നാണ് വിശ്വാസം.

കര്‍ക്കിടകമാസം അവസാനിക്കുമ്പോഴേക്കും രാമായണത്തിലെ 24,000 ശ്ലോകങ്ങൾ വായിച്ച്‌ തീര്‍ക്കണമെന്നാണ്‌ സങ്കല്‍പ്പം. ഋതുക്കള്‍ക്ക്‌ ചില പ്രത്യേക സപ്ന്ദനങ്ങള്‍ പ്രകൃതിയിലുണ്ടാക്കാന്‍ കഴിയുന്നുവെന്ന്‌ വിശ്വാസത്തിലാകാം, കര്‍ക്കിടകമാസത്തില്‍ വീടുകളില്‍ രാമായണകഥ പാരായണം ചെയ്യേണ്ടതിന്‍റെ ആവശ്യകത പഴമക്കാര്‍ പണ്ടേ കല്‍പിച്ചത്‌. കൂടാതെ ചിങ്ങപ്പുലരിയിലേക്കുള്ള കാത്തിരിപ്പിന്‍റെ മാസം കൂടിയാണ്‌ കര്‍ക്കിടകം.

മുംബൈയിൽ ഡോംബിവ്‌ലി, നെരൂൾ, പൻവേൽ, മുളുണ്ട്, താനെ, കല്യാൺ, ബോറിവിലി, വസായ്, മീരാ റോഡ്, വാശി, പവായ് തുടങ്ങിയിടങ്ങളിലെ പ്രധാന മലയാളി ക്ഷേത്രങ്ങളിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി രാമായണ പാരായണവും പ്രത്യേക പൂജകളും ഉണ്ടായിരിക്കുന്നതാണ്


അംബർനാഥ് അയ്യപ്പ ക്ഷേത്രം പുനഃപ്രതിഷ്ഠാ മഹോത്സവം (Watch Video)
മയിൽപ്പീലി ഫൈനൽ മത്സരം ഓഗസ്റ്റ് 12ന്; മുഖ്യാതിഥി ചലച്ചിത്ര താരം ശ്രീധന്യ
കാവ്യാസ്വാദകരുടെ മനസ്സ് കീഴടക്കി മത്സരാർഥികളും വിധികർത്താക്കളും

LEAVE A REPLY

Please enter your comment!
Please enter your name here