നീരാളിക്കെതിരെ കുപ്രചരണങ്ങൾ; പൊട്ടിത്തെറിച്ചു സന്തോഷ് കുരുവിള

വിമർശനങ്ങളുടെ നീരാളിപ്പിടുത്തത്തിൽ സന്തോഷ് കുരുവിളയും സംഘവും

0

മോഹൻലാൽ നായകനായ നീരാളി സിനിമക്കെതിരെ സോഷ്യൽ മീഡിയകളിൽ നടന്നു കൊണ്ടിരിക്കുന്ന കുപ്രചാരണങ്ങളാണ് നിർമ്മാതാവ് സന്തോഷ് കുരുവിളയെ ചൊടിപ്പിച്ചിരിക്കുന്നത്. തന്റെ നിഴലിനെ നോക്കി മാത്രം കുരയ്ക്കുന്ന തെരുവ് നായ്ക്കളാണ് വ്യാജ പേരുകളിൽ വന്ന് തനിക്കും സിനിമക്കുമെതിരെ പ്രതികരിക്കുന്നതെന്നാണ് സന്തോഷിന്റെ പരാതി. ആരോഗ്യപരമായ വിമർശനങ്ങൾ സ്വീകാര്യമാണെന്നും എന്നാൽ വാസ്തവവിരുദ്ധമായ, അവഹേളനാപരമായ പോസ്റ്റുകളാണ് അസഹിഷ്ണുതയുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്നതെന്നും സന്തോഷ് പരാതിപ്പെട്ടു.

മാറ്റത്തിനോട് മലയാളികൾക്കുള്ള മനോഭാവമാണ് ഇവിടെയും പ്രകടമായതെന്ന് പറയാം. മുൻധാരണകളോടെ സിനിമകൾ കണ്ടു ശീലിച്ചിട്ടുള്ള ഒരു വിഭാഗമാണ് ചിത്രത്തെ എഴുതി തള്ളുവാൻ തിരക്ക് കൂട്ടുന്നത്.

സ്വന്തം പ്രയത്നം കൊണ്ട് ഇന്ത്യയിലും വിദേശത്തുമായി വിജയകരമായി വ്യവസായ സംരംഭങ്ങൾ നടത്തുന്ന വ്യക്തിയാണെന്നും, ദേശീയ പുരസ്കാരങ്ങളും സംസ്ഥാന പുരസ്കാരവും നേടിയിട്ടുള്ള തന്റെ ആറാമത്തെ ചിത്രമാണ് നീരാളിയെന്നും സന്തോഷ് കുരുവിള പറഞ്ഞു. അത് കൊണ്ട് തന്നെ അസൂയ മൂത്ത ചിലർ നടത്തുന്ന പരാമർശങ്ങൾ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നുവെന്നും സന്തോഷ് വ്യക്തമാക്കി. സ്വന്തമായി വ്യക്തിത്വമില്ലാത്ത ചില ജോക്കറുകളാണ് പേരില്ലാതെ ഇത്തരം മോശം നിരൂപണങ്ങൾ എഴുതുന്നതെന്നും സിനിമക്കെതിരെ വരുന്ന നിരൂപണത്തിനും വീഡിയോകൾക്കും പിന്നിൽ തല്പരകക്ഷികളാണെന്നും സന്തോഷ് കുരുവിള ആരോപിച്ചു.

പ്രദർശനം തുടരുന്ന കേന്ദ്രങ്ങളിൽ നിന്നെല്ലാം സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മാറ്റത്തിനോട് മലയാളികൾക്കുള്ള മനോഭാവമാണ് ഇവിടെയും പ്രകടമായതെന്ന് പറയാം. മുൻധാരണകളോടെ സിനിമകൾ കണ്ടു ശീലിച്ചിട്ടുള്ള ഒരു വിഭാഗമാണ് ചിത്രത്തെ എഴുതി തള്ളുവാൻ തിരക്ക് കൂട്ടുന്നത്. അജോയ് വർമ്മ എന്ന യുവ സംവിധായകന്റെ ഉദ്യമം കുറെ കൂടി ഗൗരവപരമായി വിലയിരുത്തേണ്ടത് തന്നെയാണ്. ഒരു പക്ഷെ മോഹൻലാലിന് പകരം അനുയോജ്യനായ ഒരു പുതുമുഖ നടനായിരുന്നുവെങ്കിൽ മലയാളി പ്രേക്ഷകൻ സിനിമയെ സ്വീകരിച്ച നിലപാടിലും മാറ്റം വരുമായിരുന്നു. അമാനുഷിക പ്രതീകമായി മനസ്സിൽ സൂക്ഷിച്ചിട്ടുള്ള നായകൻ അതിജീവനത്തിനായി പോരാടുന്നത് സഹിക്കാൻ കഴിയാത്ത ആരാധകരാകാം നീരാളിയെ അതിരു കവിഞ്ഞു ആക്ഷേപിക്കുന്നത്.

 


ഒന്നിച്ചു പാടി മോഹൻലാലും ശ്രേയാ ഘോഷാലും ; നീരാളി വിശേഷങ്ങൾ പങ്കിട്ട് സ്റ്റീഫൻ ദേവസ്സി
മുംബൈയിലെ ആരാധകരെ വിസ്മയിപ്പിച്ചു മോഹൻലാൽ
മയിൽപ്പീലി ഫൈനൽ മത്സരം ഓഗസ്റ്റ് 12ന്; മുഖ്യാതിഥി ചലച്ചിത്ര താരം ശ്രീധന്യ

LEAVE A REPLY

Please enter your comment!
Please enter your name here