അമേരിക്കയിൽ പിച്ചയെടുത്തു മലയാളികളായ കോമഡി നടന്മാർ (Watch Video)

മലയാളത്തിന്റെ കോമഡി താരങ്ങൾ പിച്ചയെടുക്കുന്നതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് വൈറൽ ആയി മാറിയത്.

0

മലയാള സിനിമാ ടെലിവിഷൻ രംഗത്തെ പ്രശസ്തരായ കോമഡി താരങ്ങളാണ് അമേരിക്കയിലെ തെരുവിൽ പിച്ചയെടുക്കുന്നതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോകളും വീഡിയോകളും എളുപ്പത്തിൽ പങ്കു വയ്ക്കാവുന്ന ജനപ്രിയ സമൂഹ മാധ്യമമാണ് ഇൻസ്റ്റാഗ്രാം.

കോമഡി നടനും സംവിധായകനുമായ രമേശ് പിഷാരടിയാണ് സഹപ്രവർത്തകൻ ധർമ്മജൻ ബോൾഗാട്ടിയുമൊത്ത് അമേരിക്കയിലെ തെരുവിൽ ഭിക്ഷയെടുക്കുന്നതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചത്.

‘ പിച്ച വച്ച നാൾ മുതൽക്ക് നീ’ എന്ന പാട്ടിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ വീഡിയോടു കൂടിയ പോസ്റ്റിന് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. പറ്റിയ പണി ഇത് തന്നെയാണെന്നും, സ്ഥിരമാക്കിയാൽ നന്നായിരിക്കുമെന്നുമൊക്കെ ഉപദേശിച്ചവരുമുണ്ട് . സംഘാടകർ മുങ്ങിയോ എന്ന് ചോദിച്ച പഹയന്മാരുമുണ്ടായിരുന്നു കൂട്ടത്തിൽ. കൂടാതെ നിങ്ങളെ പോലുള്ളവന്മാരാണ് മലയാളികളുടെ പേര് കളയുന്നതെന്ന് രോഷം പൂണ്ട ചില പ്രവാസികളും പോസ്റ്റിന് പൊങ്കാലയിട്ടു.

രമേശ് പിഷാരഡിയുടെ ഒരു ദിവസം മുൻപ് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് പ്രത്യേകിച്ച് വിവരണങ്ങൾ ഒന്നും നൽകിയിട്ടില്ലെങ്കിലും ഇതിനകം വൈറൽ ആയിക്കഴിഞ്ഞു. ഏകദേശം ഇരുപതിനായിരത്തിലധികം പേരാണ് പോസ്റ്റ് ചെയ്തു മണിക്കൂറുകൾക്കകം വീഡിയോ കണ്ടത്.

#friendsforever#togetherness#dharmajanbolgatty #perfectpartner #

A post shared by Ramesh Pisharody (@rameshpisharody) on

LEAVE A REPLY

Please enter your comment!
Please enter your name here