കയ്യാങ്കളിയായി ചാനൽ ചർച്ച

0

ചൂടൻ ചർച്ചകൾ ന്യൂസ് ചാനലുകളിൽ പതിവ് കാഴ്ചയാണ്. മലയാളത്തിലും അതിരു വിട്ട സംവാദങ്ങളും ഒച്ചപ്പാടുകളും പുത്തിരിയല്ല . ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ ഇറങ്ങിപ്പോകുന്ന സാഹചര്യങ്ങൾ നിരവധി അവസരങ്ങളിൽ പലരും കണ്ടിട്ടുമുണ്ടാകും. എന്നാല്‍ അതുക്കും മേലെയായിരുന്നു സീ ഹിന്ദുസ്ഥാൻ ചാനലിൽ നടന്ന ചർച്ച കാട് കയറി കയ്യാങ്കളിയിൽ വരെയെത്തിയത്. ചര്‍ച്ചയ്ക്ക് വന്ന ഇമാം ചര്‍ച്ചയില്‍ പങ്കെടുത്ത സ്ത്രീയെ മുഖത്തടിച്ചായിരുന്നു സംവാദ സംസ്കാരത്തിന് പുതിയ തുടക്കമിട്ടത്. സ്ത്രീ തിരിച്ചടിച്ചതോടെ രണ്ടും കൽപ്പിച്ചു മൗലാനയും അടി തുടർന്നതോടെ ചാനൽ സ്റ്റുഡിയോ തനി ചന്തയായി മാറുകയായിരുന്നു. സംവാദം തത്സമയ പ്രക്ഷേപണമായി രുന്നതിനാൽ നാട്ടുകാരോടൊപ്പം പോലീസുകാരും സംഭവമറിഞ്ഞു ചാനൽ സ്റ്റുഡിയോയിലേക്ക് പാഞ്ഞെത്തുകയായിരുന്നു.

ചർച്ചയിൽ സംവദിച്ച വിഷയം മുത്തലാഖായിരുന്നു. ദേശീയ തലത്തില്‍ വിവാദമായിരിക്കുന്ന മുത്തലാഖിനെതിരെ പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ ബില്ല് കൊണ്ട് വന്ന സാഹചര്യത്തിലായിരുന്നു സീ ഹിന്ദുസ്ഥാന്‍ നടത്തിയ ചർച്ച. ഇതിനിടെയാണ് ചർച്ചയിൽ പങ്കെടുത്ത അഭിഭാഷകയുടെ വാക്കുകള്‍ അതിരുവിട്ടത്. അവര്‍ മൗലാനയെ തല്ലുകയും ചെയ്തു. മൗലാന പിന്നീടൊന്നും ആലോചിച്ചില്ല. വാ വിട്ട വാക്കും കൈവിട്ട തല്ലും ചാനലിനും തിരിച്ചെടുക്കാനായില്ല; സംഗതി ലൈവ് ആയിരുന്നു !!


LEAVE A REPLY

Please enter your comment!
Please enter your name here