ദിലീപ് നിരപരാധി; കുടുക്കിയതിന് പിന്നിൽ ലക്ഷ്യം വേറെ – ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രമുഖ നിർമ്മാതാവ്

തെറ്റുകാരനായ ഒരാൾ സി ബി ഐ അന്വേഷണം ആവശ്യപ്പെടുകയില്ലെന്നും നിർമ്മാതാവ്

0

മലയാള സിനിമയെ അക്ഷരാർഥത്തിൽ രണ്ടു തട്ടിലാക്കിയ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി പ്രമുഖ നിർമ്മാതാവ് രംഗത്ത്. മൂന്ന് പതിറ്റാണ്ടിലധികമായി സിനിമാ നിർമ്മാണ മേഖലയിൽ സജീവ സാന്നിധ്യമായ ജി സുരേഷ്‌കുമാർ ദിലീപ് തെറ്റുകാരനല്ലെന്നും ചില തല്പരകക്ഷികൾ നടനെ കുടുക്കിയതാണെന്നും തുറന്ന് പറഞ്ഞിരിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിന് പങ്കില്ലെന്ന് നൂറു ശതമാനവും വിശ്വസിക്കുന്നുവെന്നും സുരേഷ് കുമാർ വ്യക്തമാക്കി.

ദിലീപ് എന്ന മിമിക്രിക്കാരനെയും നടനെയും തുടക്കം മുതൽ തന്നെ തനിക്കറിയാമെന്നും തന്റെ ചിത്രത്തിലൂടെയാണ് ഒരു സംവിധാന സഹായിയായി ദിലീപ് സിനിമാ രംഗത്തേക്ക് കടന്നു വരുന്നതെന്നും സുരേഷ് കുമാർ പറഞ്ഞു. ഇത്തരമൊരു ഹീന പ്രവർത്തി ദിലീപിനെ പോലെ ഒരാൾ ചെയ്യുകയില്ലെന്നും തെറ്റുകാരനായ ഒരാൾ സി ബി ഐ അന്വേഷണം ആവശ്യപ്പെടുമോയെന്നും സുരേഷ് കുമാർ ചോദിക്കുന്നു. എന്നാൽ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സുരേഷ് കൂട്ടിച്ചേർത്തു.


ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതും എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ലെന്ന്
സംവിധായകൻ ഹരിഹരൻ

മോഹൻലാലിന്റെ പത്രസമ്മേളനത്തെ പൊളിച്ചടുക്കി സംഗീത ലക്ഷ്മണ.
ദിലീപും പൃഥ്വിയും പൊട്ടന്മാരെന്നും അഭിഭാഷക.

ആംചി മുംബൈ 500 എപ്പിസോഡിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here