പുരസ്‌കാര നിറവിൽ ഇ. ഐ. എസ്. തിലകൻ

സെപ്റ്റംബർ 9 ഞായറാഴ്ച രാവിലെ മുളുണ്ട് വെസ്റ്റിലുള്ള ഭക്ത സംഘം ഹാളിൽ വച്ച് നടക്കുന്ന സമാജത്തിന്റെ ഓണാഘോഷ ചടങ്ങിൽ വച്ചായിരിക്കും പുരസ്‌കാര ദാനം

0

മുളുണ്ട് കേരള സമാജം ഏർപ്പെടുത്തിയ ഈ വർഷത്തെ കെ എം മാത്യു എൻഡോവ്മെന്റ് അവാർഡിനാണ് കവിയും ചിന്തകനുമായ ഇ ഐ എസ് തിലകനെ തിരഞ്ഞെടുത്തിരിക്കുന്നത്. സമാജത്തിന്റെ ആദ്യ കാല പ്രസിഡന്റായിരുന്ന കെ എം മാത്യുവിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ എൻഡോവ്മെന്റ് പുരസ്കാരത്തിന്റെ ആറാമത് അവാർഡിനാണ് തിലകൻ അർഹനായിരിക്കുന്നത്. ലയൺ കുമാരൻ നായർ, പി ആർ കൃഷ്ണൻ, വി ജി നായർ തുടങ്ങിയ പ്രമുഖരാണ് പോയ വർഷങ്ങളിലെ പുരസ്‌കാര ജേതാക്കൾ.

ലയൺ കുമാരൻ നായർ, ഡോ എ വേണുഗോപാൽ, കെ രാജൻ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 25000 രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സെപ്റ്റംബർ 9 ഞായറാഴ്ച രാവിലെ മുളുണ്ട് വെസ്റ്റിലുള്ള ഭക്ത സംഘം ഹാളിൽ വച്ച് നടക്കുന്ന സമാജത്തിന്റെ ഓണാഘോഷ ചടങ്ങിൽ വച്ചായിരിക്കും പുരസ്‌കാര ദാനം. സമാജം പ്രസിഡണ്ട് കലാശ്രീ സി കെ കെ പൊതുവാൾ പുരസ്‌കാര സമർപ്പണം നിർവഹിക്കും.

ചടങ്ങിൽ SSC HSC പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുരസ്‌കാരം നൽകി അനുമോദിക്കും. അജിത്കുമാർ നായരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ 5000 രൂപയുടെ ക്യാഷ് അവാർഡും സെർട്ടിഫിക്കറ്റും അടങ്ങുന്നതായിരിക്കും പുരസ്‌കാരം.

കൂടുതൽ വിവരങ്ങൾക്ക് ഇ. രാമചന്ദ്രൻ – 9819002955 , 9224408108കൈരളി ടി വി എൻ ആർ കെ അവാർഡ് ധനമന്ത്രി തോമസ് ഐസക് വിതരണം ചെയ്തു
താര സംഘടനയുടെ ഇന്നത്തെ അവസ്ഥ വേദനാജനകമെന്ന് പ്രശസ്ത സംവിധായകൻ കെ മധു.

LEAVE A REPLY

Please enter your comment!
Please enter your name here