ഡബ്സ്മാഷിൽ മാറ്റുരച്ച് മുംബൈ മലയാളി പ്രതിഭകളും

വിജയികൾക്കുള്ള പുരസ്‌കാരം ആഗസ്റ്റ് 12 ന് കല്യാൺ മെട്രോ മാളിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ മുഖ്യാതിഥി സമ്മാനിക്കും. 

0

മുംബൈ മലയാളി പ്രതിഭകൾക്കിടയിൽ നിന്നുള്ള ഇരുപതിലധികം ഡബ് സ്മാഷുകളിൽ നിന്നാണ് ആംചി മുംബൈ ടോപ് ഡബ്‌സ്മാഷ് സമ്മാനത്തിനായി രണ്ടു മികച്ച സൃഷ്ടികൾ തിരഞ്ഞെടുത്തിരിക്കുന്നത് മോഹൻലാലിന്റെ ചടുലൻ ഡയലോഗുമായി ഡോ സജീവ് നായരും പ്രശസ്ത സിനിമാ ടെലിവിഷൻ താരമായ സുരഭിയുടെ M 80 മൂസയിലെ പാത്തുമ്മയെ പകർന്നാടി ദിവ്യാ സന്തോഷുമാണ് മികച്ച ഭാവാഭിനയത്തിലും, സമയത്തിന്റെ കൃത്യതയിലും ഡബ് സ്മാഷുകളിൽ തിളങ്ങിയത്. മുംബൈ മലയാളി പ്രതിഭകളെ അംഗീകരിക്കുന്നതിന്റെയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് നൂതന സാങ്കേതിക ലോകത്തെ പ്രചാരമുള്ള ഡബ്‌സ്മാഷിൽ മികവ് പുലർത്തിയവർക്കായുള്ള പുരസ്‌കാരം ആംചി മുംബൈ ഏർപ്പെടുത്തിയത്.

ക്ലാസ്സിക് നൃത്തത്തിലും അഭിനയത്തിലും നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള ഡോ സജീവ് നായർ മുംബൈയിൽ റിലൈൻസ് കോർപ്പറേറ്റ് ഓഫീസിൽ സീനിയർ വൈസ് പ്രസിഡന്റ് ആണ്. കല്യാണിൽ താമസിക്കുന്ന ദിവ്യാ മുംബൈയിലെ അറിയപ്പെടുന്ന സാഹിത്യകാരൻ സന്തോഷ് പല്ലശ്ശനയുടെ സഹധർമ്മിണിയാണ്. സന്തോഷ് – ദിവ്യാ ദമ്പതികളുടെ മകൻ വേദവ്യാസിനാണ് ഡബ് സ്മാഷിൽ പ്രോത്സാഹന സമ്മാനം. അമ്മയോടൊപ്പം ഈ കൊച്ചു മിടുക്കൻ അവതരിപ്പിച്ച ഡബ്‌സ്മാഷും സമൂഹ മാധ്യമങ്ങളിൽ അടിപൊളിയായി പ്രചരിക്കുകയാണ്. വിജയികൾക്കുള്ള പുരസ്‌കാരം ആഗസ്റ്റ് 12 ന് കല്യാൺ മെട്രോ മാളിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ മുഖ്യാതിഥി സമ്മാനിക്കും.

മയിൽപ്പീലി ഫൈനൽ മത്സരം ഓഗസ്റ്റ് 12ന്; മുഖ്യാതിഥി ചലച്ചിത്ര താരം ശ്രീധന്യ

 

 

 


Every Wednesday @ 9.30 pm in PEOPLE TV
Every Sunday @ 7.30 am in  Kairali TVമുംബൈ മലയാളോത്സവം കമൽ ഉത്‌ഘാടനം ചെയ്യും
മയിൽപ്പീലി; പ്രവാസികളുടെ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോ
കാവ്യാസ്വാദകരുടെ മനസ്സ് കീഴടക്കി മത്സരാർഥികളും വിധികർത്താക്കളും

LEAVE A REPLY

Please enter your comment!
Please enter your name here