ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വാഹന പണിമുടക്ക് വ്യാപകമാക്കുമെന്ന് സമര സമിതി

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനശ്ചിതകാല സമരം തുടരുമെന്ന് സമര സമിതി

0

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ രാജ്യ വ്യാപകമായി നടക്കുന്ന വാഹന പണിമുടക്ക് മഹാരാഷ്ട്രയിൽ പൂർണമായതോടെ ജനജീവിതം ദുസ്സഹമായി . അവശ്യ സാധനങ്ങളെ സമരത്തിൽ നിന്നും ഒഴിവാക്കിയെങ്കിലും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പണിമുടക്ക് എല്ലാ മേഖലയിലും വ്യാപിപ്പിക്കുമെന്നാണ് സമര സമിതിയുടെ മുന്നറിയിപ്പ്

കേന്ദ്ര സർക്കാരിന്റെ അടിച്ചമർത്തുന്ന പിന്തിരിപ്പൻ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന വാഹന പണിമുടക്കിന്റെ ഭാഗമായി ഫെഡറേഷൻ ഓഫ് ബോംബെ മോട്ടോർ ട്രാൻസ്‌പോർട്ട് ഓപ്പറേറ്റർസും ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസും സംയുക്തമായി നടത്തിയ പ്രതിഷേധ യോഗത്തിൽ സജീവ പങ്കാളിത്തം.

സഞ്ചാര യോഗ്യമല്ലാത്ത റോഡുകൾ, ഇൻഷുറൻസ് പ്രീമിയങ്ങളുടെ വാർഷിക വർദ്ധനവ് തുടങ്ങി നിരവധി പ്രശ്നങ്ങളാണ് സമരം മുന്നോട്ട് വയ്ക്കുന്നതെന്ന് ഫെഡറേഷൻ ഓഫ് ബോംബെ മോട്ടോർ ട്രാൻസ്‌പോർട്ട് ഓപ്പറേറ്റർസ് സെക്രട്ടറി ഉത്തം ബെൻകെ പറഞ്ഞു.

പാൽ പച്ചക്കറി വെള്ളം തുടങ്ങിയ അവശ്യ സാധനങ്ങളെ തൽക്കാലം ഒഴിവാക്കിയിരിക്കയാണെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമ്പൂർണ സമരത്തിന് ആഹ്വനം ചെയ്യുമെന്നും പ്രസിഡന്റ് ദൽജിത് സിങ് മുന്നറിയിപ്പ് നൽകി

ഡീസൽ വിലയിലെ അനശ്ചിതത്വം, ടോൾ പിരിവിന്റെ പേരിൽ നടക്കുന്ന അതിക്രമങ്ങൾ തുടങ്ങിയവയാണ് ട്രാൻസ്‌പോർട്ട് മേഖലയിൽ വ്യവസായം നടത്തുന്ന സുധാകരന്റെ പരാതി

റോഡ് ട്രാൻസ്‌പോർട്ട് വിഭാഗവുമായി ബന്ധപ്പെട്ട അധികൃതർ അഴിമതി, കൂടാതെ ജി എസ് ടി തുടങ്ങിയ വിഭാഗങ്ങളിലെ വിവിധ പ്രശ്നങ്ങൾക്കും പരിഹാരം വേണമെന്ന് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസ് പ്രതിനിധി നരേഷ് ചാൽക്കെ അഭിപ്രായപ്പെട്ടു

ട്രസ്റൻപോർട്ട് മേഖലയെ ചവുട്ടി മെതിക്കുന്നതാണ് കേന്ദ്ര സർക്കാർ നയങ്ങളെന്നും ചെറുകിട വ്യവസായങ്ങളെ ദ്രോഹിക്കുന്ന നടപടികൾ നാടിന്റെ സാമ്പത്തിക ഭദ്രതയെയാണ് തകർക്കുകയാണെന്നും ഇവരെല്ലാം പരാതിപ്പെടുന്നു.

Watch AMCHI MUMBAI on Sunday @ 7.30 am in KAIRALI TV


താര സംഘടനയുടെ ഇന്നത്തെ അവസ്ഥ വേദനാജനകമെന്ന് പ്രശസ്ത സംവിധായകൻ കെ മധു.
നീരാളിക്കെതിരെ കുപ്രചരണങ്ങൾ; പൊട്ടിത്തെറിച്ചു സന്തോഷ് കുരുവിള

LEAVE A REPLY

Please enter your comment!
Please enter your name here