യുവതിയെ തട്ടിക്കൊണ്ടു പോയ കേസിൽ നാല് വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി മുംബൈയിൽ പിടിയിൽ

0
കേരളത്തിൽ നിന്നും യുവതിയെ തട്ടി കൊണ്ടുവന്ന കേസിലെ പ്രതിയായ ബിനീഷാണ് മുംബൈയിൽ പിടിയിലായത്.   ബിനീഷ് എന്ന 43 കാരൻ  നാല് വർഷമായി മുംബൈയിൽ ഒളിവിൽ കഴിയുകയായിരുന്നു. 2014 ലാണ് ഭാര്യയും രണ്ടു മക്കളുമുള്ള ബിനീഷ് ചേർത്തല സ്വദേശിയായ യുവതിയെ മുംബൈയിലേക്ക് തട്ടിക്കൊണ്ടു വന്നത്. യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് കേസ് എടുത്തത്.
നാല് വർഷമായി മുംബൈയിൽ  ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി  മുംബൈയിൽ ഉണ്ടെന്നുള്ള വിവരം സൈബർ സെൽ വഴിയാണ് പൊലീസിന് ലഭിച്ചത്.  പൻവേൽ കൾച്ചറൽ സൊസൈറ്റി പ്രവർത്തകരുടെ സഹായത്തോടെയാണ് ബിനീഷിനെ പൻവേലിൽ നിന്നും   പിടിക്കാനായത്. നഗരത്തിൽ  കേരളാ പോലീസ് എത്തിയതറിഞ്ഞു വീട്ടിൽ നിന്നും മാറി നിൽക്കുകയായിരുന്നു ബിനീഷ്. പിടി കൊടുക്കാതിരിക്കാൻ  റെയിൽവേ സ്റ്റേഷനിലും ബസ് ഡിപ്പോകളിലുമൊക്കെയാണ്  ഇയാൾ  കഴിഞ്ഞു വന്നിരുന്നത്
എ എസ് ഐ ജൂഡ് ബെനഡിക്ട് സിവിൽ പോലീസ് ഓഫീസർമാരായ രതീഷ് ഗോപകുമാർ, സുരാജ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ വലയിലാക്കിയത്.
Watch Amchi Mumbai on Wednesday 18th July 2018 at 9.30 pm in PEOPLE TV

പെട്രോളിലും വെള്ളം; മുംബൈയിൽ പരാതികളുമായി ഇരുചക്രവാഹനക്കാർ
പിരിമുറുക്കത്തിന്റെ നീരാളി പിടുത്തവുമായി മോഹൻലാൽ ചിത്രം (NEERALI – REVIEW)

LEAVE A REPLY

Please enter your comment!
Please enter your name here