മികച്ച വിജയം നേടിയ നൂറിലധികം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകി അനുമോദിച്ചു

വേൾഡ് മലയാളി കൌൺസിൽ മുംബൈ പ്രൊവിൻസാണ് HSC SSC പരീക്ഷകളിൽ മികച്ച വിജയം നേടിയ 120 കുട്ടികൾക്ക് പ്രോത്സാഹനമായത്.

0

വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രോവിൻസിന്റെ നേതൃത്വത്തിൽ അന്ധേരി സാകിനാക്കയിൽ ചേർന്ന പ്രത്യേക ചടങ്ങിൽ HSC SSC പരീക്ഷകളിൽ മികച്ച വിജയം നേടിയ നൂറിലധികം കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. മുൻകൂട്ടി റെജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികൾക്കും അർഹത പരിഗണിച്ച ശേഷം WMC സ്കോളർഷിപ്പ് വിതരണം ചെയ്തു.

97 % മാർക്ക് നേടി ഉയർന്ന വിജയ ശതമാനം നേടിയ മിടുക്കിക്ക് സംഘടന ഏർപ്പെടുത്തിയ മാതൃകാപരമായ കർമ്മ പരിപാടിയെ കുറിച്ച് പറയുമ്പോൾ വാക്കുകളിൽ ചാരിതാർഥിത്വം. 80 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി വിജയിച്ച കുട്ടികൾക്കായിരുന്നു വേൾഡ് മലയാളി കൗൺസിൽ ഏർപ്പെടുത്തിയ സ്കോളർഷിപ്പ്. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മലയാളികളെ കൂടാതെ ഇതര ഭാഷക്കാരായ വിദ്യാർത്ഥികളും സ്കോളർഷിപ്പ് ഏറ്റു വാങ്ങുവാൻ എത്തിയിരുന്നു. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ ശ്വേതാ വാരിയർക്ക് ഇത് രണ്ടാം തവണയാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്. വേൾഡ് മലയാളി കൌൺസിലിന്റെ സാമൂഹിക പ്രതിബദ്ധതയെ പ്രകീർത്തിച്ചാണ് ശ്വേതാ സ്കോളർഷിപ്പ് ഏറ്റു വാങ്ങിയത്. ഇത് മൂന്നാം തവണയാണ് ഉയർന്ന വിജയം കരസ്ഥമാക്കിയ HSC SSC വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവുമായി സംഘടന മുന്നോട്ടു വരുന്നത്.

വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ് ചെയർമാൻ ഗോകുൽദാസ് മാധവൻ, പ്രസിഡണ്ട് കെ കെ നമ്പ്യാർ, സെക്രട്ടറി എം കെ നവാസ് എന്നിവർ വേദി പങ്കിട്ടു. വൈസ് ചെയർമാൻ കുര്യൻ സക്കറിയ, ജോയിന്റ് സെക്രട്ടറി ഓസ്റ്റിൻ മാർസലിൻ, ജോയിന്റ് ട്രഷറർ രാജേഷ് മാധവൻ കൂടാതെ WMC പ്രതിനിധികളായ എ എൻ ഷാജി, സി പി സജീവൻ, എൻ മോഹൻദാസ്, ടി എൻ ഹരിഹരൻ, പോൾ പറപ്പിള്ളി, സതീഷ് നായർ, സണ്ണി മാത്യു, തുടങ്ങിയവർ പങ്കെടുത്തു. ട്രഷറർ രാജേഷ് മാധവൻ ചടങ്ങുകൾ നിയന്ത്രിച്ചു.

ഹൃദയം തൊട്ട കർമ്മ പദ്ധതികളുമായി സേവന രംഗത്തു വ്യക്തി മുദ്ര പതിപ്പിച്ച വേൾഡ് മലയാളി കൗൺസിൽ മുംബൈയിൽ ഇതിനകം മുന്നൂറോളം നിർദ്ദനർക്കാണ് ചികിത്സാ സഹായങ്ങൾ നൽകി മാതൃകയായ സംഘടനയാണ്. നിസ്വാർത്ഥരായ അംഗങ്ങളാണ് സംഘടനയുടെ ശക്തിയെന്നും, തുടർന്നും സാമൂഹിക പ്രതിബദ്ധതയോടെ മുന്നോട്ടു പോകുമെന്നും പ്രസിഡണ്ട് കെ കെ നമ്പ്യാർ പറഞ്ഞു.ഇതര സംസ്ഥാന മലയാളി വ്യവസായ സംരംഭകർക്കുള്ള പുരസ്‌കാരങ്ങളുമായി കൈരളി ടി വി.
കേരളത്തിൽ സംരംഭകരെ കാത്തിരിക്കുന്നത് പുത്തനവസരങ്ങൾ. – ധനമന്ത്രി തോമസ് ഐസക്
പ്രവേശനോത്സവത്തിന് മുന്നോടിയായി പൻവേലിൽ നടന്ന ഗൃഹസന്ദർശന പരിപാടിയിൽ സജീവ പങ്കാളിത്തം

LEAVE A REPLY

Please enter your comment!
Please enter your name here