ദുൽഖറിന്റെ ബോളിവുഡ് ചിത്രം ആഗസ്റ്റിൽ

യുവ സൂപ്പർ താരം ദുല്‍ഖര്‍ സൽമാന്റെ ആദ്യ ബോളിവുഡ് സിനിമ ആഗസ്റ്റിൽ റിലീസ് ചെയ്യും

0

മലയാളത്തിൽ നിരവധി ഹിറ്റുകള്‍ നൽകിയ യുവ സൂപ്പർ താരം ദുല്‍ഖര്‍ സൽമാന്റെ ആദ്യ ബോളിവുഡ് സിനിമ ആഗസ്റ്റിൽ റിലീസ് ചെയ്യും. ‘കാര്‍വാ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ ഇര്‍ഫാന്‍ ഖാന്‍, മിഥില പാല്‍കര്‍, കൃതി ഖര്‍ബന്ദ എന്നിവര്‍ സഹതാരങ്ങളായാണ് എത്തുന്നത്. ചിത്രം ആകര്‍ഷ് ഖുറാനയാണ് സംവിധാനം ചെയ്തിരിക്കുന്നത്. റോണി സ്ക്രൂവാലയാണ് നിര്‍മ്മാണം. ഊട്ടിയിലും കൊച്ചിയിലുമായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

മലയാളത്തില്‍ നിന്ന് ഒരു ചെറിയ ഇടവേളയെടുത്ത ദുൽഖർ അന്യ ഭാഷാ ചിത്രങ്ങളിലാണിപ്പോള്‍ കൂടുലായും അഭിനയിച്ചുവരുന്നത്. സോളോ എന്ന ചിത്രത്തിനു ശേഷം മലയാളത്തില്‍ നിന്നും മാറി നിന്ന കുഞ്ഞിക്ക തമിഴ്, തെലുങ്ക് ,ഹിന്ദി ഭാഷകളിലാണ് അഭിനയിച്ചിരുന്നത്. സാവിത്രിയുടെ ജീവിത കഥ പറഞ്ഞ മഹാനടി എന്ന ചിത്രമായിരുന്നു ദുല്‍ഖറിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ തെലുഗു ചിത്രം.

എന്തായാലും ദുൽഖറിന്റെ ബോളിവുഡ് റിലീസിനായി കാത്തിരിക്കുകയാണ് ആരാധകരും.


മുഹമ്മദ് റാഫിയുടെ സ്മരണാർത്ഥം ഗാനാലാപന മത്സരത്തിന് മുംബൈയിൽ വേദി ഒരുങ്ങുന്നു
സഞ്ജുവായി ആരാധകരെ വിസ്മയിപ്പിച്ചു രൺബീർ കപൂർ
പ്ലാസ്റ്റിക് വിമുക്ത നഗരത്തെ പ്രോത്സാഹിപ്പിച്ചു അക്ബർ അക്കാദമി
ആംചി മുംബൈ’ ഇനി ബുധനാഴ്ച രാത്രിയിലും

LEAVE A REPLY

Please enter your comment!
Please enter your name here