നവി മുംബൈയിലെ വാഷി രഘുലീല മാളിന്റെ മേൽക്കൂര ഇടിഞ്ഞു വീണു

0
വാഷിയിലെ റെയിൽവേ സ്റ്റേഷന് എതിരെ സ്ഥിതി ചെയ്യുന്ന ഷോപ്പിംഗ് മാളിന്റെ മേൽക്കൂരയുടെ ഒരു ഭാഗമാണ് തകർന്നു വീണത്. എന്നാൽ സംഭവം അന്വേഷിച്ചെത്തിയ മാധ്യമ പ്രവർത്തകരോട് തെറ്റായ വാർത്തയാണ് പ്രചരിക്കുന്നതെന്നു പറഞ്ഞു അധികൃതർ മടക്കി അയക്കുകയായിരുന്നു.
സംഭവം നടക്കുമ്പോൾ മാളിൽ വലിയ തിരക്കുണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വലിയ ശബ്ദത്തോടെ മേൽക്കൂര തകർന്ന് വീഴുകയായിരുന്നുവെന്നു ഖാർഘറിൽ താമസിക്കുന്ന രാജേഷ് തേജ്‌വാനി പറഞ്ഞു. പെട്ടെന്ന് ഭൂമികുലുക്കമാണോയെന്നാണ് പലരും സംശയിച്ചതെന്നും ഭയം വിട്ടു മാറാത്ത അവസ്ഥയിൽ രാജേഷ് പറഞ്ഞു. പലരും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ചിലർ താഴെ കിടന്നാണ് സ്വയം രക്ഷക്ക് ശ്രമിച്ചത്. ആളപായങ്ങളോന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
 
ചെമ്മണ്ണൂർ ജ്വല്ലേഴ്‌സ്, മേഘ്‌ന ജ്വല്ലേഴ്‌സ്, ക്ലബ് മഹിന്ദ്ര, വുഡ്ലാൻഡ് തുടങ്ങിയ നിരവധി വമ്പൻ ബ്രാൻഡുകളുടെ ഷോറൂമുകൾ കൂടാതെ ഇനോക്സ് സിനിമാസ്, ഫുഡ് കോർട്ട് എന്നിവയും രഘുലീലയിൽ പ്രവർത്തിച്ചു വരുന്നു. ഷോപ്പിംഗിനായി വാഷിയിൽ എത്തുന്നവരുടെ പ്രിയപ്പെട്ട കേന്ദ്രം കൂടിയാണ് രഘുലീല മാള്‍. വിശേഷ ദിവസങ്ങളിലും വാരാന്ത്യങ്ങളിലും ഷോപ്പിംഗിനായി എത്തുന്നവരുടെ നല്ല തിരക്കാണിവിടെ.


നീരാളിക്കെതിരെ കുപ്രചരണങ്ങൾ; പൊട്ടിത്തെറിച്ചു സന്തോഷ് കുരുവിള
യുവതിയെ തട്ടിക്കൊണ്ടു പോയ കേസിൽ നാല് വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി മുംബൈയിൽ പിടിയിൽ
വിജയം സ്വന്തമാക്കി ബാന്ദ്ര ബ്ലാസ്റ്റേഴ്സ്; ഹൃദയം കീഴടക്കി റഫറി

LEAVE A REPLY

Please enter your comment!
Please enter your name here