ബന്ദ് പിൻവലിച്ചെങ്കിലും ‘ഹാങ്ങ് ഓവർ’ വിടാതെ മുംബൈ

0

നവി മുംബൈയിലെ മിക്കയിടങ്ങളിലും ഇന്റർനെറ്റ് ബന്ധം വ്യാഴാഴ്ച രാവിലെ മുതൽ വിച്ഛേദിച്ചിരിക്കയാണ്. ഖോപ്പർഖർനെ, കലംബൊലി തുടങ്ങിയ പ്രദേശങ്ങളിൽ ഇന്നലെയുണ്ടായ അക്രമങ്ങൾ കണക്കിലെടുത്താണ് തീരുമാനമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ ഉച്ചയോടെ ബന്ദ് പിൻവലിച്ചെങ്കിലും, ഈ ഭാഗങ്ങളിൽ അക്രമങ്ങൾ തുടരുകയായിരുന്നു. സ്വകാര്യ കാറുകളും, പോലീസ് വാഹനങ്ങളും കത്തിക്കുകയും കല്ലേറുകൾ നടത്തുകയും ചെയ്താണ് പ്രക്ഷോഭക്കാർ പ്രതിഷേധം രേഖപ്പെടുത്തിയത്.

പൊതുവെ ദേശീയ പണിമുടക്കിന് പോലും മുഖം തിരിക്കാറുള്ള മുംബൈ, പതിവിന് വിപരീതമായി ബന്ദിന്റെ മറവിൽ വ്യാപകമായി അക്രമം അരങ്ങേറിയ പശ്ചാത്തലത്തിലായിരുന്നു പെട്ടെന്ന് പിൻവലിക്കാനുള്ള തീരുമാനമുണ്ടായത്. പലയിടങ്ങളിലും പൊലീസിന് നേരെയും പരക്കെ അക്രമം അഴിച്ചു വിട്ടതോടെയാണ് സംഘാടകർക്ക് നിയന്ത്രണം കൈ വിട്ടു പോകുന്ന അവസ്ഥയിൽ സമരം പിൻവലിച്ചത്.

ബന്ദിന്റെ പേരിൽ സംഘം ചേർന്ന് ജനങ്ങൾ തമ്മിൽ സംഘര്ഷങ്ങൾ നടന്ന സാഹചര്യത്തിൽ മുംബൈയിൽ പലയിടങ്ങളിലും കനത്ത പോലീസ് സുരക്ഷാ ഏർപ്പെടുത്തിയിരിക്കയാണ്.ഒന്നുമറിയാതെയല്ല ഈ മുംബൈ മലയാളി
വെള്ളിത്തിരയിൽ സാന്നിധ്യമറിയിച്ചു മറ്റൊരു മുംബൈ മലയാളി
മുംബൈ മലയാളി വ്യവസായികൾ നിർമ്മിച്ച മരുഭൂമിയിലെ മഴത്തുള്ളികൾ
ഡബ്സ്മാഷിൽ മാറ്റുരച്ച് മുംബൈ മലയാളി പ്രതിഭകളും
മുംബൈയിലെ മികച്ച മലയാളി ഹോട്ടലുകൾ

LEAVE A REPLY

Please enter your comment!
Please enter your name here