റഫാലെ ജെറ്റ് ഇടപാടുമായി രാഹുൽ ഗാന്ധിക്ക് അനിൽ അംബാനിയുടെ മറുപടി

0
റഫാലെ ജെറ്റ് ഇടപാടുമായി ബന്ധപ്പെട്ട്‌ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ വ്യവസായി അനിൽ അംബാനി തള്ളിക്കളഞ്ഞു. ആരോപണങ്ങൾക്കുള്ള മറുപടിയായി അനിൽ അംബാനി അയച്ച കത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് . കോടിക്കണക്കിന് രൂപയുടെ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രംഗത്തെത്തിയിരുന്നു. കത്തിൽ, റഫാൽ ജെറ്റ് കരാർ ലഭിക്കുന്നതിന് റിലയൻസിന് കേന്ദ്ര സർക്കാരിന്റെ സഹായം ലഭിച്ചുവെന്ന ആരോപണമാണ് അനിൽ നിഷേധിക്കുന്നത്. മാത്രമല്ല, ഇത്തരമൊരു കരാറുമായി സഹകരിക്കാനുള്ള അനുഭവ സമ്പത്ത് റിലയൻസ് ഗ്രൂപ്പിനില്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശവും അംബാനി കത്തിൽ എടുത്തു പറയുന്നു.

ഗാന്ധി കുടുംബവുമായി നല്ല ബന്ധമാണുള്ളതെന്നും തലമുറകളായി അതു തുടരുന്നുണ്ടെന്നും അനിൽ വിശദീകരിക്കുന്നു. എന്നാൽ, കോൺഗ്രസിന്റെ അധികാര സ്ഥാനങ്ങളിലുള്ളവർ ദൗര്‍ഭാഗ്യകരമായ പ്രസ്താവനകൾ നടത്തിയത് വേദനാജനകമാണെന്നും കത്തിൽ പറയുന്നു. റഫാൽ ഇടപാടില്‍ ഫ്രാന്‍സിൽ നിർമിച്ച 36 വിമാനങ്ങള്‍ ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇതിൽ ഒരു ഇന്ത്യൻ കമ്പനിക്ക് യാതൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.


ഒന്നുമറിയാതെയല്ല ഈ മുംബൈ മലയാളി
വെള്ളിത്തിരയിൽ സാന്നിധ്യമറിയിച്ചു മറ്റൊരു മുംബൈ മലയാളി
മുംബൈ മലയാളി വ്യവസായികൾ നിർമ്മിച്ച മരുഭൂമിയിലെ മഴത്തുള്ളികൾ
ഡബ്സ്മാഷിൽ മാറ്റുരച്ച് മുംബൈ മലയാളി പ്രതിഭകളും
മുംബൈയിലെ മികച്ച മലയാളി ഹോട്ടലുകൾ

LEAVE A REPLY

Please enter your comment!
Please enter your name here