അഞ്ജലി മേനോൻ കൂടെയില്ല (Movie Review)

അഞ്ജലി മേനോൻ എന്ന സംവിധായിക തിരക്കഥയെഴുതി അണിയിച്ചൊരുക്കിയ ചിത്രം അഞ്ജലിയെ കുറിച്ച് പ്രേക്ഷകർക്കുള്ള പ്രതീക്ഷക്കൊപ്പം വളരാൻ കഴിഞ്ഞില്ലെങ്കിലും നല്ല ചിത്രമാണ്

0
മുംബൈ മലയാളിയായ അഞ്ജലി മേനോന്റെ കൈയ്യൊപ്പ് പതിയാത്ത ചിത്രമാണ് കൂടെ. മനുഷ്യബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ മികച്ച തിരക്കഥയുടെ സാന്നിധ്യം ചിത്രത്തിലുടനീളം അനുഭവിക്കാം. സച്ചിൻ കണ്ടുൽക്കറിന്റെ ഹാപ്പി ജേർണി എന്ന മറാത്തി ചിത്രത്തിൽ നിന്നും കടം കൊണ്ട കഥയാണ് കൂടെ. വാഷി രഘുലീല മാളിലെ ഇനോക്സ് സിനിമാസിൽ ചിത്രം കണ്ടിറങ്ങിയപ്പോൾ നാല് വർഷം മുൻപ് ബാംഗ്ലൂർ ഡേയ്സ് സമ്മാനിച്ച അഞ്ജലി മേനോൻ എന്ന ഫിലിം മേക്കർ കൂടെയുണ്ടായിരുന്നില്ല.

ചിത്രം കണ്ടിറങ്ങിയപ്പോൾ നാല് വർഷം മുൻപ് ബാംഗ്ലൂർ ഡേയ്സ് സമ്മാനിച്ച അഞ്ജലി മേനോൻ എന്ന ഫിലിം മേക്കർ കൂടെയുണ്ടായിരുന്നില്ല.

ഗൾഫിൽ ജോലി നോക്കുന്ന ജോഷ്വായ്ക് ഊട്ടിയിലേക്ക് കൂടു മാറുന്നതോടെയാണ് കൂടെ എന്ന സിനിമയുടെ ആരംഭം നാട്ടിലേക്ക് തിരിക്കുന്ന പൃഥ്വി അവതരിപ്പിക്കുന്ന ജോഷ്വായുടെ വൈകാരിക മുഹൂർത്തങ്ങളാണ് ചിത്രത്തിൽ അഞ്ജലി മേനോൻ പറയുന്നത്.
പൃഥ്വിരാജിന്റെ സഹോദരിയായെത്തുന്ന നസ്രിയയുടെ കുസൃതിയിലൂടെയാണ് ഇവരുടെ സഹോദര ബന്ധം വരച്ചു കാണിക്കുന്നത്. ഹൃദയ സ്പർശിയായ തിരക്കഥയും തീവ്ര്യതയുള്ള സംഭാഷണങ്ങളും മികച്ച ഛായാഗ്രഹണവും പക്ഷെ ചിത്രത്തെ ശരാശരിക്ക് മുകളിലേക്ക് ആനയിക്കാനായില്ല.

ഇരുത്തം വന്ന നടനാണ് താനെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് പൃഥ്വിരാജ് . നസ്രിയയും പാർവ്വതിയും കഥാപാത്രങ്ങളെ മികവുറ്റതാക്കി. അഞ്ജലി മേനോൻ എന്ന സംവിധായിക തിരക്കഥയെഴുതി അണിയിച്ചൊരുക്കിയ ചിത്രം അഞ്ജലിയെ കുറിച്ച് പ്രേക്ഷകർക്കുള്ള പ്രതീക്ഷക്കൊപ്പം വളരാൻ കഴിഞ്ഞില്ലെങ്കിലും നല്ല ചിത്രമാണ്

ഖലീഫയായി വിസ്മയിപ്പിക്കുന്ന പകർന്നാട്ടവുമായി നെടുമുടി വേണു
മോഹൻലാൽ ; അയാം ദി സോറി അളിയാ !! (Movie Review)
RACE 3 – Race Away from the Movie! (Review)
വിസ്മയിപ്പിച്ചു ജയസൂര്യ (Movie Review)
SANJU (Movie Review)
ഔട്ട് ആകാത്ത ബച്ചൻ കപൂർ മാജിക് – Movie Review
പിരിമുറുക്കത്തിന്റെ നീരാളി പിടുത്തവുമായി മോഹൻലാൽ ചിത്രം (NEERALI – REVIEW)

LEAVE A REPLY

Please enter your comment!
Please enter your name here