പ്രണയ ലേഖനത്തിൽ മത്സരമൊരുക്കി ഇപ്റ്റ

ആകർഷകമായ സമ്മാനങ്ങൾ പ്രണയലേഖകരെ കാത്തിരിക്കുന്നു. മുംബൈയിൽ നടക്കാനിരിക്കുന്ന പ്രമുഖമായ ആഘോഷവേളയിൽ സമ്മാനദാനവും പ്രണയാക്ഷരങ്ങളെ വായിക്കപ്പെടുകയും ചെയ്യും.

0
ഒന്ന് പ്രണയിക്കാത്തവരോ, പ്രണയം മനസ്സിൽ താലോലിക്കാത്തവരോ കുറവായിരിക്കും. വെറുപ്പ് പരക്കുന്ന കാലത്ത് സ്നേഹത്തെക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുക എന്നത് തന്നെ വലിയ പ്രതിരോധമാണ് എന്ന് ഉദ്ഘോഷിച്ച് ഇപ്റ്റ കേരളയുടെ മുംബൈ ഘടകം പ്രണയലേഖന മത്സരം സംഘടിപ്പിക്കുന്നു.
സ്നേഹം കെടാതെ കാത്തു വെയ്ക്കുകയും സഹജീവികളെ സ്നേഹിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് ഇരുളുന്ന ലോകത്ത് കലയുടെയും ദൗത്യം എന്ന് ഉറക്കെ പറഞ്ഞാണ് ഇപ്റ്റ ഇത്തരമൊരു മത്സരം സംഘടിപ്പിക്കാനൊരുങ്ങുന്നത്.
വേലികൾ കടക്കുന്ന പ്രണയം പാപമാവുന്ന, പ്രണയികൾ പീഢനം ഏറ്റുവാങ്ങന്ന കാലത്ത്, സ്നേഹത്തിന്റെ മധുരമായ ആവിഷ്കാരങ്ങളിൽ ഒന്നായ പ്രണയത്തെ ആഘോഷിക്കുന്നത് പ്രതിരോധ വഴി തന്നെ എന്നത് കൊണ്ട് മലയാളികൾക്കായി പ്രണയലേഖന മത്സരം ഒരുക്കുകയും ചെയ്യുന്നു.
200 വാക്കുകളിൽ കവിയാതെ നിങ്ങളുടെ പ്രണയത്തെ അക്ഷരങ്ങളിലാക്കി ഞങ്ങൾക്കയച്ചു തരിക ആഗസ്റ്റ് 25-ന് മുൻപ് കിട്ടത്തക്കവിധം അയച്ചു തരിക. ലോകത്തെവിടെയുള്ള മലയാളികൾക്കും ഈ പ്രണയലേഖന മത്സരത്തിൽ പങ്കെടുക്കാം.
മലയാളത്തിലാവണം പ്രണയലേഖനം.
ആകർഷകമായ സമ്മാനങ്ങൾ പ്രണയലേഖകരെ കാത്തിരിക്കുന്നു. മുംബൈയിൽ നടക്കാനിരിക്കുന്ന പ്രമുഖമായ ആഘോഷവേളയിൽ സമ്മാനദാനവും സമ്മാനാർഹമായ പ്രണയാക്ഷരങ്ങളെ വായിക്കപ്പെടുകയും ചെയ്യും.
പ്രണയാക്ഷരങ്ങൾ എന്ന് കവറിന് പുറത്ത് എഴുതി സെക്രട്ടറി, ഇപ്റ്റ കേരള – മുംബൈ ചാപ്റ്റർ, 0/3, D-28, അഷ്ടഗന്ധ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി, സെക്ടർ 48, സീവുഡ്സ്, നെരൂൾ വെസ്റ്റ്, നവി മുംബൈ, മഹാരാഷ്ട്ര 400706 എന്ന വിലാസത്തിലാണ് മത്സരത്തിനുള്ള സൃഷ്ടികൾ ലഭിക്കേണ്ടത്. ഇമെയിൽ അയക്കുന്നവർക്കായി: iptakeralamumbai @gmail.com സബ്ജക്ട് ലൈനിൽ പ്രണയാക്ഷരങ്ങൾ എന്ന് സൂചിപ്പിക്കുക.

മയിൽപ്പീലിയിൽ ഇഷ്ട കവിതകളുമായി മത്സരാർഥികൾ.
മികച്ച വിജയം നേടിയ നൂറിലധികം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകി അനുമോദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here