ഗൾഫിൽ നിന്നുള്ള മടക്കയാത്രക്കിടെ മരണമടഞ്ഞ മലയാളിക്ക് കല്യാണിൽ കണ്ണീരോടെ വിട

സുഹൃത്തുക്കളും പ്രദേശവാസികളുമായി നൂറു കണക്കിനാളുകൾ അന്ത്യയാത്രയിൽ പങ്കെടുത്തു.

0
കുടുംബത്തിന്റെയും ജീവിതത്തിന്റെയും ഒട്ടേറെ പ്രതീക്ഷകളുമായി ഗൾഫിൽ നിന്നും മുംബൈയിലേക്കു മടങ്ങവെയാണ് സുരേഷിന്റെ ജീവിതം തട്ടിപ്പറിച്ചത്. കല്യാണിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവമായ സുരേഷിന്റെ അപ്രതീക്ഷിതമായ വേർപാട് ഉൾകൊള്ളാൻ ഉറ്റവർക്കായില്ല.അകാല മരണം സംഭവിച്ച സുരേഷിന് ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന വൻ ജനാവലി കണ്ണീരോടെ വിട നൽകി.
ബുധനാഴ്ച രാവിലെ പത്തു മണിയോടെയാണ് ഖത്തറിൽ നിന്നുള്ള മടക്ക യാത്രയിൽ വിമാനം മുംബൈയിൽ ലാൻഡ് ചെയ്യുന്ന സമയത്ത് സുരേഷിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണ കാരണം ഹൃദയാഘാതമായിരുന്നവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഖത്തറിൽ ജോലിയുണ്ടായിരുന്ന സുരേഷ് ആറു മാസം മുൻപാണ് കല്യാണിൽ കുടുംബാംഗങ്ങളെ കാണുവാൻ അവസാനമായി വന്നിരുന്നത്.
കേരളത്തിൽ നിന്നുള്ള ബന്ധുക്കൾ എത്തിയതിന് ശേഷം  രാത്രി 9 മണിയോടെയായിരുന്നു സംസ്കാര ചടങ്ങുകൾ പൂർത്തിയായത്. സുഹൃത്തുക്കളും പ്രദേശവാസികളുമായി നൂറു കണക്കിനാളുകൾ അന്ത്യയാത്രയിൽ പങ്കെടുത്തു. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.
പാലക്കാട് മണ്ണാർക്കാട് സ്വദേശിയാണ് അന്തരിച്ച സുരേഷ്. 53 വയസ്സ് പ്രായം. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം. മുംബൈയിലെ സ്വകാര്യ കമ്പനികളിലും, ചില ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ജോലി ചെയ്തിട്ടുള്ള സുരേഷ് അടുത്ത കാലത്താണ് ഖത്തറിൽ പോയത്

ഗൾഫിൽ നിന്നും മുംബൈയിലേക്കുള്ള യാത്രക്കിടെ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു
മീശ വിവാദം – മുംബൈ സാഹിത്യലോകം പ്രതികരിക്കുന്നു.
സെൽഫിയുടെ കാലത്ത് കലഹരണപ്പെടുന്ന ജീവിത മാർഗം
അംബർനാഥ് അയ്യപ്പ ക്ഷേത്രം പുനഃപ്രതിഷ്ഠാ മഹോത്സവം (Watch Video)

LEAVE A REPLY

Please enter your comment!
Please enter your name here